---
title: "രണ്ടര വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അമർ യസ്ദാൻ"
english_title: "Indiabookofrecord"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215415/indiabookofrecord"
published_at: "2024-06-27T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d3410c7946_1000007562.jpg"
keywords: []
---

# രണ്ടര വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അമർ യസ്ദാൻ

> **Lead Summary:** **തരുവണ: **ഇളം പ്രായത്തിലെ വിവിധ രാജ്യങ്ങളുടെ പതാകകൾ, വ്യക്തികൾ സാധനങ്ങൾ, സ്ഥലങ്ങൾ എന്നിവയുടെ പേരുകൾ മന:പാഠമാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന് അർഹനായി അമർ യസ്ദാൻ.

## Article Content

**തരുവണ: **ഇളം പ്രായത്തിലെ വിവിധ രാജ്യങ്ങളുടെ പതാകകൾ, വ്യക്തികൾ സാധനങ്ങൾ, സ്ഥലങ്ങൾ എന്നിവയുടെ പേരുകൾ മന:പാഠമാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന് അർഹനായി അമർ യസ്ദാൻ.

നൂറ്റി അമ്പതോളം പേരുകൾ പഠിച്ചെടുത്താണ് അമർ യസ്ദാൻ ഈ നേട്ടം കൈവരിച്ചത്. നിമിഷങ്ങള്‍ക്കകം പേരുകൾ പറയാനും ആദ്യ അവസാനം വരെ തിരിച്ചും മറിച്ചും ഓർത്തെടുക്കാനും ഈ രണ്ടര വയസ്സുകാരൻ മിടുക്ക് കാണിക്കുന്നു .

കഴിഞ്ഞ ദിവസമാണ് യസ്ദാന്റെ റെക്കോര്‍ഡ് നേട്ടം ഔദ്യോഗിക പ്രഖ്യാപനമായി വന്നത്. നേരത്തെ തന്നെ പല പേരുകളും പഠിച്ചെടുക്കാൻ ഈ മിടുക്കന്‍ താല്‍പര്യം കാണിച്ചിരുന്നു. വിവിധ രാജ്യങ്ങളുടെ പതാകകൾ കാണിച്ച് നിമിഷങ്ങൾക്കകകം തെറ്റാതെ പറയും. കൂടാതെ പ്രധാന വ്യക്തികളുടെ പേരുകളും തെറ്റില്ലാതെ പറയാൻ ഈ കുരുന്നു പ്രതിഭക്ക് കഴിയും.

തരുവണ സ്വദേശി പുനത്തിക്കണ്ടി സ്വഫ്വാൻ ഇ. വി സഫാനത്ത് ദാമ്പതികളുടെ മകനായ അമർ യസ്ദാൻ ഗണിത, കായിക രംഗത്തും തത്പരനാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215415/indiabookofrecord)