---
title: "റാഗിങ്ങ്: വിദ്യാർഥികളെയും രക്ഷിതാക്കളെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കിത് നൽകി"
english_title: "Ragging: Students, parents summoned to police station"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219589/ragging-students-parents-summoned-to-police-station"
published_at: "2024-07-13T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669214d95413f_A_News_police.jpg"
keywords: []
---

# റാഗിങ്ങ്: വിദ്യാർഥികളെയും രക്ഷിതാക്കളെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കിത് നൽകി

> **Lead Summary:**  തളിപ്പറമ്പ്: വിദ്യാർഥിയെ റാഗിങ്ങിന് ഇരയാക്കാൻ ശ്രമിച്ച ഹയർ സെക്കൻഡറി വിദ്യാർഥികളെയും ഇവരുടെ രക്ഷിതാക്കളെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സർക്കാർ വിദ്യാലയത്തിലാണ് ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർഥികൾ ജൂനിയർ വിദ്യാർത്ഥിയെ റാഗിങ് നടന്നത്തിയതായി പരാതി ഉയർന്നത്.

## Article Content

 തളിപ്പറമ്പ്: വിദ്യാർഥിയെ റാഗിങ്ങിന് ഇരയാക്കാൻ ശ്രമിച്ച ഹയർ സെക്കൻഡറി വിദ്യാർഥികളെയും ഇവരുടെ രക്ഷിതാക്കളെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സർക്കാർ വിദ്യാലയത്തിലാണ് ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർഥികൾ ജൂനിയർ വിദ്യാർത്ഥിയെ റാഗിങ് നടന്നത്തിയതായി പരാതി ഉയർന്നത്.

മുൻപും ഇവിടെ റാഗിങ് നടന്നിരുന്നു. ഇതേ തുടർന്ന് സ്കൂൾ അധികൃതർ വിദ്യാർഥികൾക്ക് താക്കീത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഇതേ സംഘം ഒരു ജൂനിയർ വിദ്യാർഥിയെ വിളിച്ച് കൊണ്ട് പോകുവാൻ ശ്രമിക്കുന്നത് തടയാൻ ശ്രമിച്ച സുഹൃത്തിനെ 12 ഓളം സീനിയർ വിദ്യാർഥികൾ ചേർന്ന് ഉപദ്രവിക്കുകയായിരുന്നു. പരാതിയെ തുടർന്ന് തളിപ്പറമ്പ് പൊലീസ് 12 വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും താക്കീത് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു. വിദ്യാർഥികൾക്ക് പ്രായപൂർത്തിയാകാത്തതിനാലാണ് കേസെടുക്കാതിരുന്നത്.

ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ സ്കൂൾ അധികൃതർക്കും പോലീസ് നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219589/ragging-students-parents-summoned-to-police-station)