അടക്കാത്തോട് മൃഗാശുപത്രി റോഡ് : എസ്.ഡി.പി.ഐ നിവേദനം നൽകി

അടക്കാത്തോട് മൃഗാശുപത്രി റോഡ് : എസ്.ഡി.പി.ഐ നിവേദനം നൽകി
Jul 15, 2024 01:33 PM | By sukanya

 കേളകം: അടക്കാത്തോട് ഗവ: മൃഗാശുപത്രി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നിവേദനം നൽകി. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സി.ടി അനീഷ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് എസ്.ഡി.പി.ഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി നിവേദനം നൽകിയത്.

ദീർഘ നാളായി ഈ ഭാഗത്തേക്കുള്ള റോഡ് താറുമാറായിട്ട്. ഇതുവഴി കടന്നു പോകുന്ന ഇരു ചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിഞ്ഞു വീഴുകയും പലർക്കും സാരമായ പരിക്ക് പറ്റുകയും ചെയ്തിരുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായി എടുത്ത കുഴി കൃത്യമായി മൂടുകയും പൂർവ്വ സ്ഥിതിയിലാക്കാതിരുന്നതും വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡിന്റെ ഇരു വശങ്ങളിലും ചാലുകളും ഗർത്തങ്ങളും ഉണ്ടാകാൻ കാരണമായിട്ടുണ്ട്. . എസ്.ഡി.പി.ഐ . നിവേദനം സ്വീകരിച്ച പഞ്ചായത്ത് അധികൃതർ വിഷയം ഗൗരവത്തിൽ എടുക്കുകയും ഉടൻ തന്നെ പരിഹാരം കാണുമെന്നും ഉറപ്പു നൽകിയതായി എസ്.ഡി.പി.ഐ അടക്കാത്തോട് ബ്രാഞ്ച് പ്രസിഡന്റ് ഷാജഹാൻ കാലായിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് അലിക്കുട്ടി പി.എസ്, ജോയിന്റ് സെക്രട്ടറി ഷാനവാസ് കാവുങ്കൽ, ഷമീർ കാലായിൽ എന്നിവർ സംബന്ധിച്ചു.

Kelakam

Next TV

Related Stories
തളിപ്പറമ്പിൽ   വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു: രണ്ടുപേർ അറസ്റ്റിൽ.

May 9, 2025 12:56 PM

തളിപ്പറമ്പിൽ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു: രണ്ടുപേർ അറസ്റ്റിൽ.

തളിപ്പറമ്പിൽ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു: രണ്ടുപേർ...

Read More >>
കെഎസ്ആര്‍ടിസി ഗവി യാത്ര 15 ന്

May 9, 2025 11:35 AM

കെഎസ്ആര്‍ടിസി ഗവി യാത്ര 15 ന്

കെഎസ്ആര്‍ടിസി ഗവി യാത്ര 15...

Read More >>
സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

May 9, 2025 10:35 AM

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം...

Read More >>
പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

May 9, 2025 10:32 AM

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെ കാണൽ ചടങ്ങ് നടത്തി

May 9, 2025 10:20 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെ കാണൽ ചടങ്ങ് നടത്തി

കൊട്ടിയൂർ വൈശാഖ മഹോത്സവം, ദൈവത്തെ കാണൽ ചടങ്ങ്...

Read More >>
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

May 9, 2025 09:27 AM

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം...

Read More >>
Entertainment News