വളപട്ടണം ദേശീയപാത തകർന്നടിഞ്ഞു; ജനപ്രതിനിധി വെറും നോക്ക് കുത്തിയാകരുതെന്ന് മുസ്ലിം ലീഗ്

വളപട്ടണം ദേശീയപാത തകർന്നടിഞ്ഞു; ജനപ്രതിനിധി വെറും നോക്ക് കുത്തിയാകരുതെന്ന് മുസ്ലിം ലീഗ്
Jul 15, 2024 08:40 PM | By sukanya

കണ്ണൂർ: കാലവർഷം ശക്തി പ്രാപിച്ചതോടുകൂടി ആയിരക്കണക്കിന് ജനങ്ങൾ ദിനംപ്രതി യാത്ര ചെയ്യുന്ന നാഷണൽ ഹൈവെ യിലൂടെയുള്ള ഗതാഗതം ദു:സ്സഹമായിട്ടും ഭരണകൂടവും മണ്ഡലം എം.എൽ.എ.യും ഉദ്യോഗസ്ഥവൃന്ദവും കാഴ്ചക്കാരായി മാറിയിരിക്കുകയാണെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ആശുപത്രികളിലും ഓഫീസുകളിലും എത്തിച്ചേരേണ്ടുന്ന ജീവനക്കാർക്കും സാധാരണക്കാർക്കും യഥാസമയം എത്തിച്ചേരാൻ പറ്റാത്ത വിധത്തിൽ പാപ്പിനിശ്ശേരി ജംഗ്ഷൻ മുതൽ പുതിയ തെരു വരെയുള്ള ഗതാഗതം താറുമാറായിരിക്കുന്നു. പുതിയതെരുവിൽ വെച്ച് ഒരു ബൈക്ക് യാത്രികൻ റോഡിലെ ഗർത്തത്തിൽ വീണു മരിച്ചത് ആഴ്ചകൾക്ക് മുമ്പാണ്. ഇത്തരം ഗുരുതരമായ സാഹചര്യമുണ്ടായിട്ടും മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ. നോക്കുകുത്തിയായി നിൽക്കുന്നു.

ഉദ്യോഗസ്ഥൻമാരാണെങ്കിൽ പുതിയ ഹൈവെ നിർമ്മാണത്തിന് ചുമതലപ്പെടുത്തപ്പെട്ട കോൺട്രാക്ടർക്കാണ് പഴയ റോഡിൻ്റെ അറ്റകുറ്റപണികൾക്കുള്ള ചുമതല എന്ന് പറഞ്ഞു ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സുഗമമായ യാത്രയ്ക്കും സംരക്ഷണവും സൗകര്യവുമൊരുക്കേണ്ടുന്ന ഭരണകൂടം നിഷേധാത്മക നിലപാട് തിരുത്തണമെന്നും അല്ലാത്തപക്ഷം കൂടുതൽ രൂക്ഷമായ പ്രക്ഷോഭങ്ങൾക്ക് മുസ്ലിം ലീഗ് നേതൃത്വം കൊടുക്കുമെന്നും കരീം ചേലേരി പറഞ്ഞു. മുസ്ലിം ലീഗ് അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയതെരു ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിനുശേഷം സ്റ്റൈലോ കോർണറിൽ സായാഹ്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ എ ഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ബി കെ അഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം കെ വി ഹാരിസ്, മണ്ഡലം യൂത്ത്‌ ലീഗ് പ്രസിഡന്റ്‌ വി കെ മുഹമ്മദ്‌അലി, കെ ടി ഹാഷിം,വാസിൽ ചാലാട്, എന്നിവർ സംസാരിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി സിപി റഷീദ് സ്വാഗതവും സെക്രട്ടറി സിദ്ദിഖ് പുന്നക്കൽ നന്ദിയും പറഞ്ഞു. പുതിയതെരുമണ്ഡപത്തിന്സമീപത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് യൂത്ത്‌ ലീഗ് ജില്ലാസെക്രട്ടറി കെ കെ ഷിനാജ്, നസീർചാലാട്, ഹാരിസ് പൂതപ്പാറ, ഒ കെ മൊയ്‌ദീൻ, അഷ്‌റഫ്‌ ഹാജി കാട്ടാംപള്ളി, ബി അബ്ദുൽ കരീം, കെ.പി.എ സലീം, എം ടി മുഹമ്മദ്‌, അഷ്‌കർ കണ്ണാടിപറമ്പ്, എം മുഹമ്മദ്‌അഷ്‌റഫ്‌, കെ.പി.അജ്മൽ, ജലാലുദ്ദീൻ അറഫാത്, കെ മഹമൂദ്, സി പി മുസ്തഫ, എം കെ പി സിറാജ്, മിഥ്‌ലാജ് വളപട്ടണം, നസീർ അത്താഴക്കുന്നു, കെ ഹംസ, കെ.പി.ഷഫീഖ്, സി.പി.ജലാൽ, സുബൈർ കക്കാട് തുടങ്ങിയവർ നേതൃത്വം നൽകി

Muslim League Says People's Representative Should Not useless

Next TV

Related Stories
ക്രൈസ്തവ സംഘത്തിന് നേരെയുണ്ടായ ആക്രമത്തിൽ ഇരിട്ടിയിൽ പ്രതിഷേധ മാർച്ചും ധർണയും

Apr 10, 2025 08:17 PM

ക്രൈസ്തവ സംഘത്തിന് നേരെയുണ്ടായ ആക്രമത്തിൽ ഇരിട്ടിയിൽ പ്രതിഷേധ മാർച്ചും ധർണയും

ക്രൈസ്തവ സംഘത്തിന് നേരെയുണ്ടായ ആക്രമത്തിൽ ഇരിട്ടിയിൽ പ്രതിഷേധ മാർച്ചും...

Read More >>
കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

Apr 10, 2025 03:42 PM

കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ...

Read More >>
ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Apr 10, 2025 03:36 PM

ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും...

Read More >>
മദ്രസ പാഠപുസ്തക വിതരണം നടത്തി

Apr 10, 2025 03:16 PM

മദ്രസ പാഠപുസ്തക വിതരണം നടത്തി

മദ്രസ പാഠപുസ്തകവിതരണം...

Read More >>
ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ അവതരിപ്പിച്ചു

Apr 10, 2025 02:52 PM

ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ അവതരിപ്പിച്ചു

ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ...

Read More >>
Top Stories










News Roundup