---
title: "കേന്ദ്ര ബജറ്റിൽ കേരളത്തിനോട് കാണിച്ച   അവഗണനക്കെതിരെ യൂത്ത് കോൺഗ്രസ്സ് കേന്ദ്ര ധനകാര്യ മന്ത്രിക്ക് കേരളത്തിൻ്റെ ഭൂപടം അയച്ചു"
english_title: "Keralamapsend"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222990/keralamapsend"
published_at: "2024-07-26T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a36bb48602c_1000014527.jpg"
keywords: []
---

# കേന്ദ്ര ബജറ്റിൽ കേരളത്തിനോട് കാണിച്ച   അവഗണനക്കെതിരെ യൂത്ത് കോൺഗ്രസ്സ് കേന്ദ്ര ധനകാര്യ മന്ത്രിക്ക് കേരളത്തിൻ്റെ ഭൂപടം അയച്ചു

> **Lead Summary:** **മുഴക്കുന്ന് : **കേന്ദ്ര ബജറ്റിൽ കേരളത്തിനോട് കാണിച്ച അവഗണനക്കെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കേരളത്തിൻ്റെ ഭൂപടം അയച്ചു കൊണ്ടു നടത്തിയ സമരത്തിൻ്റെ ഭാഗമായി മുഴക്കുന്ന് മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി കേന്ദ്ര മന്ത്രിക്ക് കേരളത്തിൻ്റെ ഭൂപടം അയച്ചു കൊണ്ട് പ്രതിഷേധം രേഖപ്പെടുത്തി.

## Article Content

**മുഴക്കുന്ന് : **കേന്ദ്ര ബജറ്റിൽ കേരളത്തിനോട് കാണിച്ച അവഗണനക്കെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കേരളത്തിൻ്റെ ഭൂപടം അയച്ചു കൊണ്ടു നടത്തിയ സമരത്തിൻ്റെ ഭാഗമായി മുഴക്കുന്ന് മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി കേന്ദ്ര മന്ത്രിക്ക് കേരളത്തിൻ്റെ ഭൂപടം അയച്ചു കൊണ്ട് പ്രതിഷേധം രേഖപ്പെടുത്തി.

യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അമൽ ബാബു രാജ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.പി നമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ഷിൻസ് കെ ജോൺ,തസ് വീർ വിളക്കോട്, നിസ്സാർ, പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈ: പ്രസിഡണ്ട് പി.പി. മുസ്തഫ, ജനറൽ സിക്രട്ടറി കെ.എം.ഗിരീഷ്, വി.പ്രകാശൻ, സജിത മോഹനൻ, വി.ഡി. ജോസ്, സി കെ മോഹനൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222990/keralamapsend)