മലയോരത്തെ ദുരന്തബാധിത പ്രദേശങ്ങളിൽ പ്രദേശങ്ങൾ ദുരന്ത നിവാരണ അതോറിറ്റി സന്ദർശിച്ചു.

മലയോരത്തെ ദുരന്തബാധിത പ്രദേശങ്ങളിൽ പ്രദേശങ്ങൾ ദുരന്ത നിവാരണ അതോറിറ്റി സന്ദർശിച്ചു.
Aug 5, 2024 06:11 PM | By sukanya

 കേളകം: കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി( കെ എസ് ഡി എം എ) യുടെ വിദഗ്ധ സംഘം ജില്ലയിൽ മഴക്കെടുതി  ബാധിച്ച  സ്ഥലങ്ങൾ സന്ദർശിച്ചു. തലശ്ശേരി താലൂക്കിലെ കോളയാട് ഗ്രാമപഞ്ചായത്ത്, ഇരിട്ടി താലൂക്കിൽ കണിച്ചാർ ഗ്രാമ പഞ്ചായത്തിലെ നെടുംപൊയിൽ മാനന്തവാടി ചുരം റോഡ്, കേളകം ഗ്രാമ പഞ്ചായത്തിലെ റോഡുകൾക്കും വീടുകൾക്കും വിള്ളൽ വീണ കൈലാസം പടി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. രാവിലെ മുതൽ വൈകീട്ട് വരെ എ ഡി എം കെ നവീൻ ബാബുവിന്റെ നേതൃത്വത്തിൽ കെ എസ് ഡി എം എ  ഹസാർഡ് ആൻ്റ് റിസ്ക് അനലിസ്റ്റ് ജി എസ് പ്രദീപ്, സീനിയർ കൺസൽട്ടൻ്റ് ഡോ വിജിത്ത് എച്ച് എന്നിവരാണ് സന്ദർശനം നടത്തിയത്.

പരിശോധനയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ വിശദമായ റിപ്പോർട്ട് മൂന്ന് ആഴ്ചക്കകം ഡി ഡി എം എ ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർക്ക് സമർപ്പിക്കുമെന്ന് സംഘം അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോരിറ്റിയുടെ(ഡി ഡി എം എ) ആവശ്യപ്രകാരമാണ് വിദഗ്ധ സംഘം എത്തിയത്. രാവിലെ തലശ്ശേരി താലൂക്കിലെ കോളയാട് ഗ്രാമപഞ്ചായത്ത്  സന്ദർശിച്ച് പഞ്ചായത്ത് അധികാരികളുമായും ജനങ്ങളുമായും മഴയെ തുടർന്നുള്ള സ്ഥിതിഗതികൾ ചർച്ചചെയ്തു.  പഞ്ചായത്ത്‌ സ്വീകരിക്കേണ്ട നടപടികൾ സംഘം നിർദേശിച്ചു. തലശ്ശേരി തഹസിൽദാർ സി പി മണി, കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം റിജി, വൈസ് പ്രസിഡണ്ട് കെ ഇ സുധീഷ് കുമാർ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ജയരാജൻ മാസ്റ്റർ, ശ്രീജ പ്രദീപൻ, വാർഡ് മെമ്പർമാരായ ഷീബ ഇടയാർ, പി സുരേഷ്, ഹസാർഡ് അനലിസ്റ്റ് എസ് ഐശ്വര്യ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കോളയാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ പ്രവർത്തന രഹിതമായി കിടക്കുന്ന മലബാർ റോക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന  ക്വാറി സംഘം സന്ദർശിച്ചു. ക്വാറിയുടെ നിലവിലെ സ്ഥിതി സംഘം വിശദമായി പരിശോധിച്ചു. 

പ്രദേശവാസികളുമായും ചർച്ചകൾ നടത്തി. ക്വാറിയുമായി ബന്ധപ്പെട്ട് ഉടനടി സ്വീകരിക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് റവന്യൂ ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് അധികാരികൾക്കും നിർദേശങ്ങൾ നൽകി. തുടർന്ന് സംഘം  ഇരിട്ടി താലൂക്കിൽ കണിച്ചാർ ഗ്രാമ പഞ്ചായത്തിലെ നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ  30- മൈലിൽ വലിയ വിള്ളലിന് തുടർന്ന് റോഡ് ഇടിഞ്ഞ താണ ഭാഗം പരിശോധിച്ചു.  വെകിട്ട് എട്ടാം വാർഡിലെ സെമിനാരി വില്ലയിൽ ഭൂമി ഇടിഞ്ഞ് താണ ഭാഗം സന്ദർശിച്ചു. ഇരിട്ടി തഹസിൽദാർ ലാലിമോൾ, ഡെപ്യൂട്ടി തഹസിൽദാർ സിജോയി കെ പോൾ, കണിച്ചാർ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻറണി സെബാസ്റ്റ്യൻ,  വാർഡ് മെമ്പർ ഷോജറ്റ് ചന്ദ്രൻകുന്നേൽ തുടങ്ങിയവരുമായും പ്രദേശവാസികളുമായും  സംഘം ചർച്ച നടത്തി ഉടനടി സ്വീകരിക്കേണ്ട നടപടികൾ നിർദേശിച്ചു. കേളകം ഗ്രാമ പഞ്ചായത്തിൽ റോഡുകൾക്കും വീടുകൾക്കും വിള്ളൽ വീണ കൈലാസം പടിയും സംഘം സന്ദർശിച്ചു. വീടുകൾ സന്ദർശിച്ച് അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തി. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ്, വാർഡ് മെമ്പർമാരായ സജീവൻ പാലുമ്മി, ഷിജി സുരേന്ദ്രൻ, പ്രദേശവാസികൾ എന്നിവരുമായി വിദഗ്ധ സംഘം ചർച്ചകൾ നടത്തി.

The Disaster Management Authority visited disaster affected areas in kannur

Next TV

Related Stories
‘സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം’: കെ.സുരേന്ദ്രൻ

Nov 21, 2024 03:20 PM

‘സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം’: കെ.സുരേന്ദ്രൻ

‘സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം’:...

Read More >>
ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്

Nov 21, 2024 03:12 PM

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ...

Read More >>
അമ്മു ജീവനൊടുക്കില്ല, വീട്ടുകാർ ആവശ്യപ്പെട്ടിട്ടല്ല തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്'; ദുരൂഹയെന്ന് സഹോദരൻ

Nov 21, 2024 02:51 PM

അമ്മു ജീവനൊടുക്കില്ല, വീട്ടുകാർ ആവശ്യപ്പെട്ടിട്ടല്ല തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്'; ദുരൂഹയെന്ന് സഹോദരൻ

അമ്മു ജീവനൊടുക്കില്ല, വീട്ടുകാർ ആവശ്യപ്പെട്ടിട്ടല്ല തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്'; ദുരൂഹയെന്ന്...

Read More >>
‘സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണം, കോടതി വിധി മുഖ്യമന്ത്രിക്കുള്ള തിരിച്ചടി’; വി.ഡി സതീശൻ

Nov 21, 2024 02:32 PM

‘സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണം, കോടതി വിധി മുഖ്യമന്ത്രിക്കുള്ള തിരിച്ചടി’; വി.ഡി സതീശൻ

‘സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണം, കോടതി വിധി മുഖ്യമന്ത്രിക്കുള്ള തിരിച്ചടി’; വി.ഡി...

Read More >>
ഗർഭിണിയാണെന്ന പരിഗണന പോലും തന്നില്ല; ഗാർഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികൾ

Nov 21, 2024 02:20 PM

ഗർഭിണിയാണെന്ന പരിഗണന പോലും തന്നില്ല; ഗാർഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികൾ

ഗർഭിണിയാണെന്ന പരിഗണന പോലും തന്നില്ല; ഗാർഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ്...

Read More >>
പന്തക്കൽ പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിൽ കവർച്ച

Nov 21, 2024 02:07 PM

പന്തക്കൽ പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിൽ കവർച്ച

പന്തക്കൽ പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിൽ...

Read More >>
Top Stories










News Roundup