കേരള ശാസ്ത്ര സാഹിത്യപരിഷത്ത് പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ കോളയാട് ഗ്രാമ പഞ്ചായത്തിൽ ഡിസാസ്റ്റർ മാനേജ് മെൻ്റ് പ്ലാൻ തയ്യാറാക്കുന്നു. ഇതുമായിതുമായി ബന്ധപ്പെട്ട വിവരശേഖരണം നടത്തി. ദുരന്ത ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി വിവരശേഖരണം നടത്തി. വാർഡടിസ്ഥാന ത്തിൽ നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായി വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചലിലും നഷ്ടങ്ങൾ സംഭവിച്ച നിന്ന് വിവര ശേഖരണം നടത്തി.
കോളയാട് ഹയർസെക്കൻ്ററി NSS യൂണിറ്റ് മലബാർ ബി.എഡ്. കോളേജ് NSS യൂനിറ്റ് എന്നിവരുടെ സഹകരണത്തോടെയാണ് വീടുകളിൽ വിവര ശേഖരണം നടത്തിയത് കോളയാട് പഞ്ചായത്ത് പ്രസിഡണ്ട് റിജി.എം. ഉൽഘാനം ചെയ്തു.
ശ്രീജ പ്രദീപൻ കെ.ഇ സുധീഷ് കുമാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷമോഹനൻ (ഗ്രാമ പഞ്ചായത്ത് അംഗം) ഡോ.കെ.ഗീതാനന്ദൻ കെ. പി. സുരേഷ് കുമാർ കെ.വിനോദ്കുമാർ കെ. സിന്ധു ( കോളയാട് ഹയർ സെക്കൻ്ററി സ്കൂൾ NSS കോ ഓ ഡിനേറ്റർ) ടി.ജയരാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കോളയാട് പഞ്ചായത്തിലെ ദുരിത ബാധിത പ്രദേശങ്ങളിലെ 100 ൽ പരം .വീടുകൾ സന്ദർശിച്ചാണ് വിവരശേഖരണം നടത്തിയത്. സൂര്യ പി.കെ. സുധാകരൻ പി. പ്രേമവല്ലി ഉഷ മോഹനൻ ഡോ കെ.ഗീതാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ 5 ഗ്രൂപ്പുകളായി തിരിഞ്ഞാണ് വിവര ശേഖരണം നടത്തിയത്.
ഇതിനെ തുടർന്ന് വിശദമായ റിപ്പോർട്ട് തയ്യാറാക്കുകയും ജനകീയ ചർച്ചക്ക് വിധേയമാക്കുകയും ചെയ്യും തുടർന്ന് വിദഗ്ദരുടെ സഹായത്തോടെ ഡിസാസ്റ്റർ മാനേജ് മെൻ്റ് പ്ലാൻ തയ്യാറാക്കി പഞ്ചായത്തിന് സമർപ്പിക്കും.
Disastermanagementplan