ഇരിട്ടി : കത്തോലിക്കാ കോൺഗ്രസ്സ് ഗ്ലോബൽ സമിതി ആഹ്വാനമനുസരിച്ച് കുന്നോത്ത് ഫൊറോനാതല ഏ കെ സി സി ജാഗ്രതാ ദിനാചരണം കുന്നോത്ത് വെച്ചു നടന്നു.
പരിസ്ഥിതിലോല പ്രദേശങ്ങൾ നിർണ്ണയിക്കുമ്പോൾ കർഷകഅധിവാസകേന്ദ്രങ്ങളെയും കൃഷിഭൂമിയേയും ഒഴിവാക്കുക, മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യുക, വയനാട് കരിന്തളം 400 കെവി ലൈൻ കടന്നു പോകുന്നതിനാൽ കൃഷി ഭൂമി നഷ്ടപ്പെടുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ജാഗ്രതാ ദിനാചരണം നടത്തിയത്.
തലശ്ശേരി അതിരൂപതാ വികാരി ജനറാൾ മോൺ . ആന്റണി മുതുകന്നേൽ ഉദ്ഘാടനം ചെയ്തു. ഫാ. സെബാസ്റ്റ്യൻ മുക്കിലിക്കാട്ട്അധ്യക്ഷത വഹിച്ചു. അസി.വികരി ഫാ. തോമസ് പാണാക്കുഴി,ഗ്ലോബൽ മെംബർ ബെന്നി പുതിയാംമ്പുറം, യൂണിറ്റ് പ്രസിഡന്റ് എൻ.വി. ജോസഫ്, ഷാജു ഇടശ്ശേരി, ജീനാ കെ മാത്യു, സെബാസ്റ്റ്യൻ കക്കാട്ടിൽ,രഞ്ജന വടക്കേൽ,മാത്യു ജോസഫ് എന്നിവർ നേതൃത്വം നൽകി.
Iritty