3 വര്‍ഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തുചെയ്തു? ഇത് അതിശയിപ്പിക്കുന്ന നിഷ്‌ക്രിയത്വമെന്ന് ഹൈക്കോടതി

3 വര്‍ഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തുചെയ്തു? ഇത് അതിശയിപ്പിക്കുന്ന നിഷ്‌ക്രിയത്വമെന്ന് ഹൈക്കോടതി
Sep 10, 2024 02:15 PM | By Remya Raveendran

തിരുവനന്തപുരം: മലയാള സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അതില്‍ നടപടിയെടുക്കാത്ത സര്‍ക്കാരിന്റേത് അതിശയിപ്പിക്കുന്ന നിഷ്‌ക്രിയത്വമെന്ന് ഹൈക്കോടതി. 2021ല്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടും നടപടിയെടുക്കാതെ 3 വര്‍ഷം സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നെന്ന് കോടതി ചോദിച്ചു. എന്നാല്‍ പരാതികളില്ലായിരുന്നെന്നും പരാതിക്കാര്‍ ആരെന്നോ പ്രതികള്‍ ആരെന്നോ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലായിരുന്നെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.

റിപ്പോര്‍ട്ടില്‍ പോക്‌സോ കേസുകള്‍ ഉണ്ടായിരുന്നല്ലോ എന്നും ഇവ രജിസ്റ്റര്‍ ചെയ്യേണ്ടതായിരുന്നെന്നും കോടതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ നിരവധി ചോദ്യശരങ്ങളാണ് ഹൈക്കോടതി ഉയര്‍ത്തിയത്. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ഗുരുതരമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നത് നീതീകരിക്കാന്‍ ആകുന്നതാണോ എന്ന് കോടതി ചോദിച്ചു. പൂര്‍ണമായ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോടതി പറഞ്ഞു. നിയമനിര്‍മാണം നടത്തുമ്പോള്‍ അത് സ്ത്രീപക്ഷമാകണം. കേസുകളില്‍ മാധ്യമ വിചാരണ പാടില്ലെന്നും കോടതി ഓര്‍മിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ കൈമാറണമെന്നാണ് കോടതി നിര്‍ദേശം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുരുതരമായ ആരോപണങ്ങളില്‍ സര്‍ക്കാര്‍ എന്ത് ചെയ്‌തെന്ന ചോദ്യത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.

എന്തുകൊണ്ട് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. പരാതികളിലും വെളിപ്പെടുത്തലുകളിലും നിയമ നടപടി തുടങ്ങിയെന്ന് എ ജി കോടതി മുമ്പാകെ മറുപടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വന്ന ലൈംഗിക അതിക്രമ പരാതികളില്‍ കേസെടുത്തതായി സര്‍ക്കാര്‍ കോടതിയ്ക്ക് മുന്‍പാകെ വ്യക്തമാക്കി. ഇതുവരെ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എ ജി അറിയിച്ചു. ആഭ്യന്തര പ്രശ്‌ന പരിഹാരത്തിനായി ഐസിസി നടപ്പാക്കാത്ത സിനിമാ യൂണിറ്റുകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് സംസ്ഥാന വനിതാ കമ്മിഷനും കോടതിയെ അറിയിച്ചു. 

Hemacommittyreport

Next TV

Related Stories
കോൺഗ്രസ് എംഎൽഎയുടെ സ്വത്ത്‌ സമ്പാദനം അന്വേഷിക്കണം: സിപിഐഎം

Dec 30, 2024 09:09 PM

കോൺഗ്രസ് എംഎൽഎയുടെ സ്വത്ത്‌ സമ്പാദനം അന്വേഷിക്കണം: സിപിഐഎം

കോൺഗ്രസ് എംഎൽഎയുടെ സ്വത്ത്‌ സമ്പാദനം അന്വേഷിക്കണം: സിപിഐഎം...

Read More >>
ടിപി വധക്കേസ്: പ്രതി കൊടി സുനിക്ക് പരോൾ; ജയിലിൽ നിന്ന് പുറത്തിറങ്ങി

Dec 30, 2024 07:15 PM

ടിപി വധക്കേസ്: പ്രതി കൊടി സുനിക്ക് പരോൾ; ജയിലിൽ നിന്ന് പുറത്തിറങ്ങി

ടിപി വധക്കേസ്: പ്രതി കൊടി സുനിക്ക് പരോൾ; ജയിലിൽ നിന്ന്...

Read More >>
കുറുമാത്തൂർ ഇല്ലം കെ. പരമേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു.

Dec 30, 2024 07:09 PM

കുറുമാത്തൂർ ഇല്ലം കെ. പരമേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു.

കുറുമാത്തൂർ ഇല്ലം കെ. പരമേശ്വരൻ നമ്പൂതിരിപ്പാട്...

Read More >>
വിസ്മയ കേസ്: പ്രതി കിരൺ കുമാറിന് 30 ദിവസത്തെ പരോൾ

Dec 30, 2024 05:58 PM

വിസ്മയ കേസ്: പ്രതി കിരൺ കുമാറിന് 30 ദിവസത്തെ പരോൾ

വിസ്മയ കേസ്: പ്രതി കിരൺ കുമാറിന് 30 ദിവസത്തെ...

Read More >>
കണ്ണൂരിൽ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് ഒരാൾ മരിച്ചു

Dec 30, 2024 05:57 PM

കണ്ണൂരിൽ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് ഒരാൾ മരിച്ചു

കണ്ണൂരിൽ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് ഒരാൾ...

Read More >>
കണ്ണൂരിൽ പൂട്ടിയിട്ടിരുന്ന വീടിന്റെ മുൻവാതിൽ തകർത്ത് മോഷണം

Dec 30, 2024 05:54 PM

കണ്ണൂരിൽ പൂട്ടിയിട്ടിരുന്ന വീടിന്റെ മുൻവാതിൽ തകർത്ത് മോഷണം

കണ്ണൂരിൽ പൂട്ടിയിട്ടിരുന്ന വീടിന്റെ മുൻവാതിൽ തകർത്ത്...

Read More >>
Top Stories