ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു

ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു
Sep 10, 2024 10:47 PM | By sukanya

 കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്തമുഖത്ത് പോലീസിന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായങ്ങളുമായി ചേർന്ന് നിന്ന വ്യക്തികളെ വയനാട് ജില്ലാ പോലീസ് ആദരിച്ചു. ചൂരൽമല സ്വദേശികളായ താഴത്തെ കളത്തിൽ വീട്ടിൽ ടി.കെ. ജാഫർ അലി, തെക്കത്ത് വീട്ടിൽ ടി. ഫിറോസ്, പാളിയാൽ വീട്ടിൽ അബൂബക്കർ, ജയലക്ഷ്മി നിവാസിൽ ബി. ജയപ്രകാശ്, കാരക്കാടൻ വീട്ടിൽ കെഎ. ജംഷീദ്, മുണ്ടക്കൈ തട്ടാരക്കാട് വീട്ടിൽ ടി.കെ സജീബ്, ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായർ, ലക്ഷ്വദീപ് കടമത്ത് ദ്വീപ് സ്വദേശി അലിഫ് ജലീൽ എന്നിവരെയാണ് കൽപ്പറ്റ ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ വച്ച് നടത്തിയ ചടങ്ങിൽ ജില്ലാ പോലീസ് ആദരിച്ചത്.

2016 ൽ റോഡപകടത്തിൽ ഗുരുതര പരിക്കേറ്റ് ചലന ശേഷി നഷ്ടപെട്ട പോലീസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ നാലു വർഷങ്ങളായി സൗജന്യമായി ചികിത്സ നടത്തി വരുന്ന 'ആയുർവേദ യോഗവില്ല' ആശുപത്രി എം.ഡിയായ അജയകുമാർ പൂവത്ത്കുന്നേലിനെയും മാതൃകാപരമായ സേവനത്തിനുള്ള ആദരവ് നൽകി. ഉത്തര മേഖലാ ഇൻസ്‌പെക്ടർ ജനറൽ സേതുരാമൻ ഐ.പി.എസ് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അദ്ധ്യക്ഷത വഹിച്ചു.

നിയുക്ത മാനന്തവാടി എ.എസ്.പി ഉമേഷ്‌ ഗോയൽ ഐ.പി.എസ്, മാനന്തവാടി ഡി.വൈ.എസ്.പിയായിരുന്ന കെ.എസ്.ഷാജി, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.എൽ ഷൈജു, കൽപ്പറ്റ ഡി.വൈ.എസ് പി. പി. ബിജുരാജ്, ബത്തേരി ഡി.വൈ.എസ്.പി കെ.കെ അബ്ദുൾ ഷരീഫ്, എസ്.എം.എസ് ഡി.വൈ.എസ് പി എം.എം അബ്ദുൾകരീം എൻ-സെൽ ഡി.വൈ.എസ്.പി എൻ.കെ ഭരതൻ, ഡി.സി.ആർ.ബി ഡി.വൈ.എസ്.പി ദിലീപ് കുമാർ ദാസ്, ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൾ ഷരീഫ്, സി ബ്രാഞ്ച് ഡി.വൈ.എസ്. പി സുരേഷ്‌കുമാർ, കെ.പി.ഓ.എ ജില്ലാ പ്രസിഡന്റ് എം.എ സന്തോഷ്‌, കെ.പി.എ ജില്ലാ പ്രസിഡന്റ് ബിപിൻ സണ്ണി തുടങ്ങിയവർ സംസാരിച്ചു. മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഓ.മാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Landslide Tragedy: District Police Felicitates Those Who Stood By Police

Next TV

Related Stories
കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

Apr 10, 2025 03:42 PM

കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ...

Read More >>
ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Apr 10, 2025 03:36 PM

ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും...

Read More >>
മദ്രസ പാഠപുസ്തക വിതരണം നടത്തി

Apr 10, 2025 03:16 PM

മദ്രസ പാഠപുസ്തക വിതരണം നടത്തി

മദ്രസ പാഠപുസ്തകവിതരണം...

Read More >>
ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ അവതരിപ്പിച്ചു

Apr 10, 2025 02:52 PM

ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ അവതരിപ്പിച്ചു

ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ...

Read More >>
മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍ എംപി

Apr 10, 2025 02:43 PM

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍ എംപി

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍...

Read More >>
വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

Apr 10, 2025 02:31 PM

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ...

Read More >>
Top Stories










News Roundup