കണ്ണൂർ: ഗവ. ആയുർവേദ കോളേജിനോടനുബന്ധിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ഒരു വർഷത്തേക്ക് ജൂനിയർ കൺസൾട്ടന്റ്, പീഡിയാട്രീഷ്യൻ എന്നീ പോസ്റ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.
ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി) ഒരൊഴിവ്, യോഗ്യത എം ബി ബി എസ്, എം ഡി, എം എസ് (ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി) പി ജി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ള വരെ പരിഗണിക്കുന്നതാണ്. ടി സി എം സി നിർബന്ധമാണ്. വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. പീഡിയാട്രീഷ്യൻ, ഒരൊഴിവ്, യോഗ്യത എം ബി ബി എസ്, എം ഡി (പീഡിയാട്രിക്സ്) പി ജി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ള വരെ പരിഗണിക്കുന്നതാണ്. ടി സി എം സി നിർബന്ധമാണ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകർ ബയോഡാറ്റയും ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവ സഹിതം സെപ്റ്റംബർ 25 ന് രാവിലെ 11 മണിക്കും 12 മണിക്കും പരിയാരം ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പൽ ചേമ്പറിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ : 0497 2800167.
Walkininterview