കണ്ണൂർ : കേരള ഫോക് ലോർ അക്കാദമി 2023 വർഷത്തെ നാടൻകലാകാര അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ വർഷമാണ് അവാർഡിന് പരിഗണിക്കുന്നത്.
കലാകാരന്റെ പേര്, വിലാസം, ജനനത്തീയതി, അവാർഡിന് അപേക്ഷിക്കുന്ന കലാരൂപം, ഫോൺ നമ്പർ എന്നിവയും ചേർക്കണം. മുകളിൽ പറഞ്ഞ വിവരങ്ങൾ എഴുതിയോ ടൈപ്പ് ചെയ്തോ കലാകാരൻ ഒപ്പിട്ടു സമർപ്പിക്കണം. കലാരംഗത്ത് പരിചയം തെളിയിക്കുന്ന കോർപ്പറേഷൻ/മുൻസിപ്പൽ/ഗ്രാമപഞ്ചായത്ത് ചെയർപേഴ്‌സൺ/പ്രസിഡന്റ് എന്നിവരുടെ പരിചയപ്പെടുത്തൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ചേർക്കണം. പ്രാഗത്ഭ്യം തെളിയിക്കുന്നതിന് മറ്റു ജനപ്രതിനിധികൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, അനുഷ്ഠാനകലയാണെങ്കിൽ ബന്ധപ്പെട്ട കാവുകൾ, ക്ഷേത്രങ്ങൾ എന്നിവയുടെ പ്രതിനിധികളിൽ നിന്നുമുള്ള സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ചേർക്കാമെന്ന് കേരള ഫോക്‌ലോർ അക്കാദമി സെക്രട്ടറി അറിയിച്ചു. ഒരാളുടെ പേര് മറ്റേതെങ്കിലും വ്യക്തിയോ, കലാസംഘടനയോ അവാർഡിന് നിർദ്ദേശിക്കുകയാണെങ്കിൽ ആ അപേക്ഷയിലും മേൽപറഞ്ഞ വിവരങ്ങളും കലാകാരന്റെ സമ്മതപത്രവും ഉണ്ടായിരിക്കണം. ഓരോ അപേക്ഷകനും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, ആധാർകാർഡിന്റെ കോപ്പി, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തണം . അപേക്ഷിക്കേണ്ടേ അവാർഡുകൾ ഫെല്ലോഷിപ്പ് നാടൻ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരും മുൻ വർഷങ്ങളിൽ അക്കാദമിയുടെ ഏതെങ്കിലും അവാർഡിന് അർഹരായവരും 30 വർഷത്തെ കലാപ്രാവീണ്യമുള്ളവരുമായ നാടൻ കലാകാരന്മാർക്ക് അപേക്ഷ സമർപ്പിക്കാം. അവാർഡ് നാടൻ കലാരംഗത്ത് തനതായ പ്രാഗല്ഭ്യം തെളിയിച്ച 20 വർഷത്തെ കലാപ്രാവീണ്യമുള്ള നാടൻ കലാകാരന്മാർക്ക് അപേക്ഷിക്കാം .
Applynow