ഇരിട്ടി : മലയോര കുടിയേറ്റ മേഖലയായ എടപ്പുഴ – വാളത്തോട് പ്രദേശവാസിൾ തങ്ങളുടെ മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോപത്തിലേക്ക് .
1996 ൽ ടാറിങ്ങ് നടത്തി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത കരിക്കോട്ടക്കരി വാളത്തോട് റോഡ് വീതികൂട്ടി നവീകരിക്കാത്തതിലാണ് പ്രദേശവാസികൾ പ്രതിക്ഷേധിക്കുന്നത് . ആദ്യ ഘട്ടത്തിൽ എടപ്പുഴ സെന്റ് ജോസഫ് പള്ളി വികാരി ഫാ. പോൾ ചക്കാനിക്കുന്നേൽ , വാളത്തോട് മലങ്കര സെന്റ്. മേരീസ് പള്ളി വികാരി ഫാ. കുര്യാക്കോസ് മുകുളത്ത്കിഴക്കേൽ , പാറക്കയ്ക്കപ്പാറ സെന്റ് ജോസഫ് പള്ളി വികാരി ഫാ. മനോജ് മലാക്യാത്ത് എന്നിവർ രക്ഷാധികാരികളായി ഒരുമാസം മുൻപ് കർമ്മസമിതി രൂപം നൽകിയത് .കർമ്മസമിതിയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും എംഎൽഎക്കും നിവേദനം നല്കാൻ ഒരുങ്ങുകയാണ് .

നിവേദനത്തിൽ ഇതുവരെ 2000 പേർ ഒപ്പിട്ടകഴിഞ്ഞിരിക്കുകയാണ് . വീതികൂട്ടി നവവീകരിക്കണം ആയിരകണക്കിന് കുടുംബങ്ങൾ ദിനം പ്രതി യാത്രചെയ്യുന്ന വീതി കുറഞ്ഞ റോഡ് 30 വർഷം മുൻപുള്ള അതെ നിലയിലാണ്. ഒരു വാഹനം മാത്രം കടന്നുപോകാൻ കഴിയുന്ന റോഡ് റോഡ് വീതികൂട്ടി നവീകരിക്കണം എന്നത് പ്രദേശവാസികളുടെ വര്ഷങ്ങളായ ആവശ്യമാണ് .
നിരവധി പരാതികൾ നൽകിയെങ്കിലും ഒന്നും ഫലം കാണാതെ വന്നതോടെയാണ് സമരപരിപാടികൾ ഉൾപ്പെടെയുള്ള മാർഗത്തിലേക്ക് തിരിയുന്നത്. നിരവധി കുടിയേറ്റ കുടുംബങ്ങൾ പ്രദേശത്ത് അഞ്ചോളം ആരാധനലയങ്ങൾ, നാല് ആദിവാസി സങ്കേതങ്ങൾ, സഞ്ചാരികൾ എത്തുന്ന സൂചി മുഖി വെള്ളചാട്ടം എൽപി സ്കൂൾ, അങ്കണവാടി തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട് .
എടപ്പുഴ – വാളത്തോട് മേഖലയിലേക്ക് 30 ഓളം സർവീസ് നടത്തിയിരുന്ന ബസുകൾ റോഡിന്റെ ശോച്യാവസ്ഥ കാരണം പകുതിയിൽ അധികം സർവീസ് ഉപേക്ഷിച്ചിരിക്കുകയാണ് . ഈ നില തുടർന്നാൽ ഇപ്പോൾ സർവീസ് നടത്തുന്ന ബസ്സുകൾ കൂടി സർവീസ് നിർത്തുന്ന സാഹചര്യമാണെന്ന് കർമ്മ സമിതി അംഗങ്ങൾ പറയുന്നു. ഈ മേഖലയിൽ നിന്നും തുടർ വിദ്യാഭ്യാസത്തിനായി കരിക്കോട്ടക്കരി ഇരിട്ടി തുടങ്ങിയ പ്രദേശങ്ങളെ ആശ്രയിക്കുന്ന വിദ്യാർത്ഥികൾ ബസ്ഇല്ലാതെ വന്നാൽ പ്രതിസന്ധിയിലാകും.
പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് അടിയന്തരമായി റോഡ് നവീകരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തുടർ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.
Iritty