പായം: ഓണം ഓർമ്മകളുടേത് കൂടിയാണ് . ഓർമ്മയിൽ ജീവിക്കുന്ന പ്രിയ്യപ്പെട്ടൊരാളെഴുതിയ കവിതകളുടെ പ്രകാശനം പായത്ത് ഓണോത്സവ വേദിയിൽ വച്ച് നടന്നു. പായം എന്ന് വിളിപ്പേരുള്ള പായം സുധാകരൻ രചിച്ച 'മൃതിസ്മരണ' എന്ന കവിതാസമാഹാരമാണ് അദ്ദേഹം നിര്യാതനായി ഒന്നര വർഷം പിന്നിടുമ്പോൾ പ്രകാശിതമായത്.
പായം ഗ്രാമീണ ഗ്രന്ഥാലയം ഓണോത്സവ വേദിയിൽ പ്രഭാഷകൻ വി. കെ സുരേഷ് ബാബു സുധാകരൻ്റെ അമ്മ പി രോഹിണി അമ്മക്ക് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു. ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത് കമൽ അദ്ധ്യക്ഷത വഹിച്ചു. തൻ്റെ ജീവികാലയളവിൽ പലപ്പോഴായി എഴുതിയ കവിതകൾ 'മൃതിസ്മരണ' എന്ന കവിതാസമാഹാരമായി മാറ്റിയത് പായം സുധാകരന്റെ അതിരുകളില്ലാത്ത സൗഹൃദങ്ങകൂടി ഒത്തുചേർന്നാണ്.
അതിന് പ്രചോദനമായത് സുധാകരൻ്റെ കൂട്ടുകാരി ഹൈദരാബാദിലെ സുനിത ബോഡെയായിരുന്നു. സുനിത ബോഡെ, എം.കെ റിംജു, എം പവിത്രൻ, സുധീപ് തെക്കേപ്പാട്ട്, അക്ഷയ അശോകൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
'Mrithsmarana' released