അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍; ഡ്രഡ്ജറെത്തി: ഉച്ചയോടെ തിരച്ചില്‍ ആരംഭിക്കും

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍; ഡ്രഡ്ജറെത്തി: ഉച്ചയോടെ തിരച്ചില്‍ ആരംഭിക്കും
Sep 20, 2024 12:31 PM | By sukanya

 ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ അടക്കമുള്ളവരുടെ തിരച്ചിലിന് വേണ്ടിയുള്ള ഡ്രഡ്ജര്‍ എത്തി. ഗോവയില്‍ നിന്നുള്ള ഡ്രഡ്ജറാണ് ഇപ്പോള്‍ ഷിരൂരിലെത്തിയത്. കാലാവസ്ഥ പരിഗണിച്ചായിരിക്കും തിരച്ചില്‍ ആരംഭിക്കുക.

നാവികേസനയുടെ ഡൈവിങ് സംഘം ഉച്ചയോടെ എത്തും. ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ഇപ്പോഴും പാറക്കെട്ടുകളും മണ്‍കൂനകളുമുണ്ട്. അതുകൊണ്ട് തന്നെ ഒരു തോണിയില്‍ വലിയ ആഴത്തില്‍ പരിശോധന നടത്തി വളരെ പതുക്കെയാണ് ഡ്രഡ്ജര്‍ എത്തിച്ചത്. പരിശോധന നടത്താന്‍ നാല് മണിക്കൂറിനടുത്ത് സമയമാവശ്യമാണെന്നാണ് ഷിപ്പിങ് കമ്പനി അറിയിക്കുന്നത്. നേരത്തെ ലോഹഭാഗങ്ങള്‍ കണ്ടെത്തിയ ഭാഗത്താണ് ആദ്യഘട്ട പരിശോധന നടത്തുന്നത്.

90 ലക്ഷം ചെലവ് വരുന്ന പദ്ധതിയാണ് ഡ്രഡ്ജറെത്തിച്ചുള്ള തിരച്ചില്‍. ഇരുപത്തിയെട്ടര മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ള മൂന്നടി വരെ വെള്ളത്തിന്റെ അടിത്തട്ടില്‍ മണ്ണെടുക്കാന്‍ കഴിയുന്ന ഡ്രഡ്ജറാണ് ഗോവന്‍ തീരത്ത് നിന്നും ഇന്നലെ ഉച്ചയോടെ കാര്‍വാര്‍ തുറമുഖത്ത് എത്തിച്ചത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നായിരുന്നു ഡ്രെഡ്ജറിന്റെ യാത്ര കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചത്. ഓഗസ്റ്റ് പതിനാറിനാണ് അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

തുടന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടെത്തിക്കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. 

Shiroor

Next TV

Related Stories
‘ജോലി സമ്മർദ്ദമാണ് അന്നയുടെ ജീവനെടുത്തതെന്ന് വിശ്വസിക്കുന്നില്ല’; വിശദീകരണവുമായി ഇ വൈ ഇന്ത്യ ചെയർമാൻ

Sep 20, 2024 02:39 PM

‘ജോലി സമ്മർദ്ദമാണ് അന്നയുടെ ജീവനെടുത്തതെന്ന് വിശ്വസിക്കുന്നില്ല’; വിശദീകരണവുമായി ഇ വൈ ഇന്ത്യ ചെയർമാൻ

‘ജോലി സമ്മർദ്ദമാണ് അന്നയുടെ ജീവനെടുത്തതെന്ന് വിശ്വസിക്കുന്നില്ല’; വിശദീകരണവുമായി ഇ വൈ ഇന്ത്യ...

Read More >>
ലെബനനിലെ പേജർ സ്ഫോടനം: മലയാളിയുടെ ബൾഗേറിയൻ കമ്പനിയിലേക്ക് അന്വേഷണം

Sep 20, 2024 02:20 PM

ലെബനനിലെ പേജർ സ്ഫോടനം: മലയാളിയുടെ ബൾഗേറിയൻ കമ്പനിയിലേക്ക് അന്വേഷണം

ലെബനനിലെ പേജർ സ്ഫോടനം: മലയാളിയുടെ ബൾഗേറിയൻ കമ്പനിയിലേക്ക്...

Read More >>
പൾസർ സുനി പുറത്തേക്ക്; വിചാരണ കോടതി ജാമ്യത്തിൽ വിട്ടു

Sep 20, 2024 02:08 PM

പൾസർ സുനി പുറത്തേക്ക്; വിചാരണ കോടതി ജാമ്യത്തിൽ വിട്ടു

പൾസർ സുനി പുറത്തേക്ക്; വിചാരണ കോടതി ജാമ്യത്തിൽ...

Read More >>
തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പ്; സമഗ്രമായ അന്വേഷണം നടത്തും, കേന്ദ്ര ഭക്ഷ്യമന്ത്രി

Sep 20, 2024 01:57 PM

തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പ്; സമഗ്രമായ അന്വേഷണം നടത്തും, കേന്ദ്ര ഭക്ഷ്യമന്ത്രി

തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പ്; സമഗ്രമായ അന്വേഷണം നടത്തും, കേന്ദ്ര...

Read More >>
ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു:  നിരവധി പേർക്ക് പരിക്ക്

Sep 20, 2024 12:35 PM

ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു: നിരവധി പേർക്ക് പരിക്ക്

ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു: നിരവധി പേർക്ക്...

Read More >>
മാരക ലഹരി വസ്തുക്കളുമായി 3 പേർ തലശ്ശേരി പോലീസിന്റെ പിടിയിൽ

Sep 20, 2024 12:24 PM

മാരക ലഹരി വസ്തുക്കളുമായി 3 പേർ തലശ്ശേരി പോലീസിന്റെ പിടിയിൽ

മാരക ലഹരി വസ്തുക്കളുമായി 3 പേർ തലശ്ശേരി പോലീസിന്റെ...

Read More >>
Top Stories

News Roundup