---
title: "എടക്കാനം റിവർ വ്യൂ പോയന്റ്‌ ശുചീകരണം നടത്തി "
english_title: "Cleaning of Edakkanam River View Point  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237823/cleaning-of-edakkanam-river-view-point"
published_at: "2024-09-24T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2eeeece053_edakknam.jpg"
keywords: []
---

# എടക്കാനം റിവർ വ്യൂ പോയന്റ്‌ ശുചീകരണം നടത്തി 

> **Lead Summary:** ഇരിട്ടി : നഗരസഭാ 'സ്വഛതാ ഹി സേവ' ഭാഗമായി എടക്കാനം റിവർ വ്യൂ പോയന്റിൽ നടത്തിയ ശുചീകരണം സണ്ണിജോസഫ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. മാലിന്യമുക്തം നവകേരളം പദ്ധതി ഭാഗമായി നാടെങ്ങും നടക്കുന്ന ശുചീകരണ പ്രവർത്തന ഭാഗമായാണ്‌ എടക്കാനത്തെ വിനോദസഞ്ചാര മേഖല ശുചീകരിച്ചത്‌.

## Article Content

ഇരിട്ടി : നഗരസഭാ 'സ്വഛതാ ഹി സേവ' ഭാഗമായി എടക്കാനം റിവർ വ്യൂ പോയന്റിൽ നടത്തിയ ശുചീകരണം സണ്ണിജോസഫ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. മാലിന്യമുക്തം നവകേരളം പദ്ധതി ഭാഗമായി നാടെങ്ങും നടക്കുന്ന ശുചീകരണ പ്രവർത്തന ഭാഗമായാണ്‌ എടക്കാനത്തെ വിനോദസഞ്ചാര മേഖല ശുചീകരിച്ചത്‌.

നഗരസഭയുടെ കാവ്‌, ജലസംരക്ഷണ പ്രവർത്തനങ്ങളുടെ തുടർച്ചയായി എടക്കാനത്ത്‌ നടത്തിയ ശുചീകരണത്തിൽ ഇരിട്ടി എംജി കോളേജ്‌ എൻഎസ്‌എസ്‌ വളന്റിയർമാർ, തൊഴിലുറപ്പ്‌ തൊഴിലാളികൾ, ഹരിത കർമ്മസേന, സന്നദ്ധ പ്രവർത്തകർ എന്നിവർ അണിനിരന്നു. വിദ്യാർഥികൾ ഫ്‌ളാഷ് മോബ്‌ അവതരിപ്പിച്ചു. മലിനീകരണത്തിനെതിരെ ബോധവൽകരണ മനുഷ്യച്ചങ്ങലയുമുണ്ടാക്കി . ശുചിത്വ പ്രതിജ്ഞയുമെടുത്തു.

നഗരസഭാ ചെയർമാൻ കെ. ശ്രീലത അധ്യക്ഷത വഹിച്ചു . വൈസ്‌ ചെയർമാൻ പി.പി. ഉസ്മാൻ, എംജി കോളേജ്‌ എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർ ഇ. രജീഷ്‌,  ഹരിതകേരളം മിഷൻ ആർപി ജയപ്രകാശ്‌ പന്തക്ക, ക്ലീൻസിറ്റി മാനേജർ കെ.വി. രാജീവൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ കെ. സോയ, കൗൺസിലർ മുരളീധരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237823/cleaning-of-edakkanam-river-view-point)