---
title: "ചെട്ടിയാംപറമ്പ ജനവാസ മേഖലയിൽ കൃഷി നശിപ്പിച്ച കാട്ട് പന്നിയെ ഷൂട്ടർമാർ വെടിവെച്ച് കൊന്നു"
english_title: "Chettiamparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238558/chettiamparamba"
published_at: "2024-09-28T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f757528e4ed_IMG-20240928-WA0002.jpg"
keywords: []
---

# ചെട്ടിയാംപറമ്പ ജനവാസ മേഖലയിൽ കൃഷി നശിപ്പിച്ച കാട്ട് പന്നിയെ ഷൂട്ടർമാർ വെടിവെച്ച് കൊന്നു

> **Lead Summary:**  **കേളകം**:ചെട്ടിയാം പറമ്പിൽ ജനവാസ മേഖലയിൽ നാശം വരുത്തുന്ന കാട്ട് പന്നികളെ വേട്ട ചെയ്യൽ ആരംഭിച്ചു.കേളകം പഞ്ചായത്ത് നിയോഗിച്ച ഷൂട്ടർ സംഘം ആദ്യ ദിനം ഒരു കാട്ട് പന്നിയെ വെടിവെച്ച് കൊന്നു.

## Article Content

 **കേളകം**:ചെട്ടിയാം പറമ്പിൽ ജനവാസ മേഖലയിൽ നാശം വരുത്തുന്ന കാട്ട് പന്നികളെ വേട്ട ചെയ്യൽ ആരംഭിച്ചു.കേളകം പഞ്ചായത്ത് നിയോഗിച്ച ഷൂട്ടർ സംഘം ആദ്യ ദിനം ഒരു കാട്ട് പന്നിയെ വെടിവെച്ച് കൊന്നു.

കൃഷി നാശം വരു ത്തുന്ന കാട്ടു പന്നികളെ വെടി വച്ച് കൊല്ലുന്നതിന് രണ്ട് ഷൂട്ടർമാരെ കേളകം പഞ്ചായത്ത് അധികൃതർ നരിക്കടവിൽ നിയോഗിച്ചിരുന്നു.കാട്ട് പന്നികൾ കൃഷി നശിപ്പിച്ചതിനെ തുടർന്നുള്ള മനോവേദനയിൽ ചെട്ടിയാംപറമ്പിൽ കർഷകൻ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇതെ തുടർന്നാണ് കാട്ട് പന്നികളെ കൊന്നൊടുക്കാൻ ഷൂട്ടർമാരെ പഞ്ചായത്ത് അധികൃതർ നിയോഗിച്ചത് .

ഇവർക്ക് വഴികാട്ടികളായി രണ്ട് പേരെയും നിയോഗിച്ചിട്ടുണ്ട്.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായെ ടോമി പുളിക്കക്കണ്ടം ,സജീവൻ പാലുമി തുടങ്ങിയവരുടെയും, സണ്ണി കണിയാഞ്ഞാലിൽ എന്നിവരുടെയും നേതൃത്വത്തിലാണ് ഷൂട്ടർമാർ വെടിവെച്ചിട്ട കാട്ട് പന്നിയെ സംസ്കരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238558/chettiamparamba)