പുഴ മണൽ കടത്തൽ വ്യാപകം ; അനധികൃതമായി കടത്താൻ ശ്രമിച്ച മണലും ടിപ്പർ ലോറിയും പിടികൂടി

പുഴ മണൽ കടത്തൽ വ്യാപകം ;  അനധികൃതമായി കടത്താൻ ശ്രമിച്ച  മണലും ടിപ്പർ ലോറിയും  പിടികൂടി
Oct 3, 2024 04:12 PM | By Remya Raveendran

ഇരിട്ടി : വള്ളിത്തോട് ആനപ്പന്തി കവല പാലത്തിന് സമീപം അനധികൃതമായി കടത്താൻ ശ്രമിച്ച ഏകദേശം 150 അടി പുഴമണലും ടിപ്പർ ലോറിയും ഇരിയ്റ്റി എസ് ഐ കെ. ഷറഫുദീനും സംഘവും പിടിക്കൂടി . ബുധനാഴ്ച രാവിലെ 5 മണിയോടെയാണ് സംഭവം . പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മണലുമായി കൂട്ടുപുഴ ഭാഗത്തുനിന്നും എത്തിയ ടിപ്പർ ലോറിയും ഡ്രൈവർ സജീർ ഉൾപ്പെടെ പിടിയിലായത് .

വള്ളിത്തോട് കൂട്ടുപുഴ മേഖലിയിൽ മണൽ കടത്തൽ വ്യാപകമാണ് . ഇതിനായി വലിയഒരു ലോബിതന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ട് . യാതൊരു രേഖകളും ഇല്ലാത്ത ടിപ്പർ ലോറിയിലാണ് മണൽ കടത്തുന്നത് . ഒരുതവണ പിടിച്ചാൽ കോടതി നിർദേശിക്കുന്ന തുക പിഴ കെട്ടി വാഹനം ഇറക്കുന്ന ലോബി വീണ്ടും ഈ വാഹനം മണൽ കടത്തലിന് ഉപയോഗിക്കുന്നു . ശക്തമായ രാഷ്ട്രീയ പിന്തുണയോടെയാണ് മണൽ കടത്ത് നടക്കുന്നത് എന്നാണ് പ്രദേശവാസികളുടെ ആക്ഷേപം .ഇവിടെ നിന്നും വിവിധ വഴികളിലൂടെ കടത്തുന്ന മണലിന്റെ ചെറിയൊരു ശതമാനം മാത്രമേ പൊലീസിന് പിടികൂടാൻ കഴിയുന്നുള്ളൂ . കഴിഞ്ഞ വർഷം മണൽ കടത്തുന്ന വഴികൾ പോലീസ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വഴി കാന കീറി തടസപ്പെടുത്തിയിരുന്നു എങ്കിലും സംഘം അടുത്ത ദിവസം കാന നികത്തി മണൽ കടത്തിയിരുന്നു . വില്പന കൊള്ള ലാഭത്തിന് അനധികൃതമായി കടത്തുന്ന പുഴമണൽ കണ്ണൂർ മട്ടന്നൂർ വില്പനക്ക് എത്തിക്കുന്നത് മട്ടന്നൂർ കണ്ണൂർ ഭാഗങ്ങളിലാണ് .

ഒരു ടിപ്പർ ലോറി ഏകദേശം 200 അടി വരുന്ന മണൽ ആവശ്യക്കാർ അനുസരിച്ച് 15000 മുതൽ 20000 രൂപക്കാണ് വില്പന നടത്തുന്നത് . പാർട്ടി ആവശ്യപ്പെടുന്ന സ്ഥലത്ത് ലോഡ് എത്തിച്ചാൽ ലോറിക്കാരന് പണം വാങ്ങി മടങ്ങാം .കൊള്ള ലാഭത്തിനാണ് ഇത്തരം അനധികൃത മണൽ കൊള്ള നടക്കുന്നത് . അനധികൃത മണൽ കടത്തലിലൂടെ ഗവർമെന്റിന് നഷ്ടപെടുന്നത് ലക്ഷണങ്ങളുടെ നികുതി പണമാണ് .

Puzhamanal

Next TV

Related Stories
'വിവാദങ്ങള്‍ ഇതോടെ തീരണം'; വൈകാരിക ഇടപെടലില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മനാഫ്

Oct 3, 2024 06:54 PM

'വിവാദങ്ങള്‍ ഇതോടെ തീരണം'; വൈകാരിക ഇടപെടലില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മനാഫ്

'വിവാദങ്ങള്‍ ഇതോടെ തീരണം'; വൈകാരിക ഇടപെടലില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ്...

Read More >>
 'കീരിക്കാടൻ ജോസ്' ഇനി ഓർമ: നടൻ മോഹൻരാജ് അന്തരിച്ചു

Oct 3, 2024 06:45 PM

'കീരിക്കാടൻ ജോസ്' ഇനി ഓർമ: നടൻ മോഹൻരാജ് അന്തരിച്ചു

'കീരിക്കാടൻ ജോസ്' ഇനി ഓർമ: നടൻ മോഹൻരാജ്...

Read More >>
സമ്പൂർണ്ണ ശുചിത്വ ടൗൺ പ്രഖ്യാപനം നടത്തി

Oct 3, 2024 03:47 PM

സമ്പൂർണ്ണ ശുചിത്വ ടൗൺ പ്രഖ്യാപനം നടത്തി

സമ്പൂർണ്ണ ശുചിത്വ ടൗൺ പ്രഖ്യാപനം...

Read More >>
പാനൂരിൽ മാലിന്യമുക്ത നവകേരളം ക്യാംപയിൻ നടന്നു

Oct 3, 2024 03:22 PM

പാനൂരിൽ മാലിന്യമുക്ത നവകേരളം ക്യാംപയിൻ നടന്നു

പാനൂരിൽ മാലിന്യമുക്ത നവകേരളം ക്യാംപയിൻ നടന്നു...

Read More >>
കണ്ണൂരിൽ പോക്സോ കേസിൽ പ്രതിയായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി

Oct 3, 2024 03:11 PM

കണ്ണൂരിൽ പോക്സോ കേസിൽ പ്രതിയായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ പോക്സോ കേസിൽ പ്രതിയായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മരിച്ച നിലയിൽ...

Read More >>
മുഖ്യമന്ത്രി രാജിവെക്കണം; കൊച്ചി കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ച്

Oct 3, 2024 03:01 PM

മുഖ്യമന്ത്രി രാജിവെക്കണം; കൊച്ചി കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ച്

മുഖ്യമന്ത്രി രാജിവെക്കണം; കൊച്ചി കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് ലീഗ്...

Read More >>
Top Stories










News Roundup