റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബര്‍ 25 വരെ നീട്ടി

റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബര്‍ 25 വരെ നീട്ടി
Oct 10, 2024 03:41 PM | By Remya Raveendran

മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബര്‍ 25 വരെ നീട്ടി. മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. നിരവധി പേര്‍ ഇനിയും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ട് എന്നതിനാലാണ് സമയ പരിധി നീട്ടിയത്. സെപ്തംബര്‍ 18ന് തുടങ്ങി ഒക്ടോബര്‍ 8ന് അവസാനിക്കുന്ന വിധത്തിലാണ് നേരത്തെ മുന്‍ഗണനാ കാര്‍ഡുടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗ് തീരുമാനിച്ചിരുന്നത്. എന്നാല്‍ 80 ശതമാനത്തിനടുത്ത് കാര്‍ഡുടമകളുടെ മസ്റ്ററിംഗ് മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. 20 ശതമാനത്തിനടുത്ത് പേര്‍ മസ്റ്ററിംഗിന് എത്തിയില്ല.അതുകൊണ്ടാണ് സമയം നീട്ടി നല്‍കിയത്.

സുപ്രിംകോടതി ഉത്തരവനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് മുന്‍ഗണനാ പട്ടികയിലുള്ള മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാരുടെ ഇ-കെവൈസി അപ്‌ഡേഷന്‍ തുടങ്ങിയത്. ഒക്ടോബര്‍ 31നകം മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിര്‍ദേശം. ചെയ്തില്ലെങ്കില്‍ റേഷന്‍ വിഹിതം മുടങ്ങുമെന്നും അറിയിപ്പുണ്ട്. റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി കടകളില്‍ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്. കാര്‍ഡ് ഉടമകള്‍ നേരിട്ടെത്തി ഇ പോസില്‍ വിരല്‍ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. എത്തിച്ചേരാന്‍ കഴിയാത്ത കിടപ്പ് രോഗികള്‍, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവര്‍ എന്നിവരുടെ പേരു വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസറെയും റേഷന്‍ കടയുടമയെയും മുന്‍കൂട്ടി അറിയിക്കണം.

Rationcardmustering

Next TV

Related Stories
വയനാട് ദുരിതബാധിതർക്ക് സ്നേഹവീടൊരുക്കാൻ പാനൂരുകാരുടെ പാട്ടുവണ്ടി

Oct 10, 2024 04:18 PM

വയനാട് ദുരിതബാധിതർക്ക് സ്നേഹവീടൊരുക്കാൻ പാനൂരുകാരുടെ പാട്ടുവണ്ടി

വയനാട് ദുരിതബാധിതർക്ക് സ്നേഹവീടൊരുക്കാൻ പാനൂരുകാരുടെ...

Read More >>
കേരളത്തിൽ അഞ്ച് ദിവസം മഴ തുടരും: നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഞായറാഴ്ച മൂന്നിടത്ത് ഓറഞ്ച് അലർട്ട്

Oct 10, 2024 03:27 PM

കേരളത്തിൽ അഞ്ച് ദിവസം മഴ തുടരും: നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഞായറാഴ്ച മൂന്നിടത്ത് ഓറഞ്ച് അലർട്ട്

കേരളത്തിൽ അഞ്ച് ദിവസം മഴ തുടരും: നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഞായറാഴ്ച മൂന്നിടത്ത് ഓറഞ്ച്...

Read More >>
ചൊക്ലി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി

Oct 10, 2024 03:16 PM

ചൊക്ലി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി

ചൊക്ലി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍...

Read More >>
നാളത്തെ പൊതു അവധി: പിഎസ്‌സി നടത്താൻ നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും പ്രമാണ പരിശോധനകളും മാറ്റി

Oct 10, 2024 03:07 PM

നാളത്തെ പൊതു അവധി: പിഎസ്‌സി നടത്താൻ നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും പ്രമാണ പരിശോധനകളും മാറ്റി

നാളത്തെ പൊതു അവധി: പിഎസ്‌സി നടത്താൻ നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും പ്രമാണ പരിശോധനകളും മാറ്റി ...

Read More >>
ഗവർണ്ണർ സർക്കാരിന് വെല്ലുവിളിയല്ലെന്ന് എം.വി ഗോവിന്ദൻ

Oct 10, 2024 03:00 PM

ഗവർണ്ണർ സർക്കാരിന് വെല്ലുവിളിയല്ലെന്ന് എം.വി ഗോവിന്ദൻ

ഗവർണ്ണർ സർക്കാരിന് വെല്ലുവിളിയല്ലെന്ന് എം.വി ഗോവിന്ദൻ...

Read More >>
പുനരധിവാസത്തെയും ഫണ്ടിനെയും ബാധിക്കും വിധത്തിൽ വാർത്തകൾ വന്നു, മാധ്യമങ്ങൾ ഉത്തരവാദിത്തം കാണിക്കണം; ഹൈക്കോടതി

Oct 10, 2024 02:53 PM

പുനരധിവാസത്തെയും ഫണ്ടിനെയും ബാധിക്കും വിധത്തിൽ വാർത്തകൾ വന്നു, മാധ്യമങ്ങൾ ഉത്തരവാദിത്തം കാണിക്കണം; ഹൈക്കോടതി

പുനരധിവാസത്തെയും ഫണ്ടിനെയും ബാധിക്കും വിധത്തിൽ വാർത്തകൾ വന്നു, മാധ്യമങ്ങൾ ഉത്തരവാദിത്തം കാണിക്കണം;...

Read More >>
Top Stories

News Roundup