പാനൂര്‍ : ചൊക്ലി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. ശാസ്ത്രമേളയുടെ ഉദ്ഘാടനം പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ നിർവഹിച്ചു. പാനൂര്‍ നഗരസഭ കൗണ്‍സിലര്‍ കെ കെ മിനി അധ്യക്ഷയായി.
ചൊക്ലി പഞ്ചായത്ത് പ്രസിഡൻ്റ് സി കെ രമ്യ ടീച്ചര്‍, ചൊക്ലി എ ഇ ഒ എ കെ ഗീത, ചൊക്ലി വിപിഓറിയന്റല്‍ എച്ച്എസ് എസ് പ്രധാനധ്യാപകന്‍ പി പി രമേശന്‍ , ചൊക്ലി ബി ആര്‍സി ബിപിസി കെ പി സുനില്‍ ബാല്‍, അക്കാദമിക് കൗണ്‍സില്‍ സെക്രട്ടറി കെ രമേശന്‍, മാനേജ്‌മെന്റ് പ്രതിനിധി പിടി രത്‌നാകരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി വി ധന്യ സ്വാഗതവും പ്രധാനധ്യാപിക എസ് എന്‍ രജനി നന്ദിയും പറഞ്ഞു. ചൊക്ലി ഉപജില്ലയിലെ 75 വിദ്യാലയങ്ങളില്‍ നിന്നായി മൂവായിരത്തോളം വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ മാറ്റുരക്ക്ുന്നത്. ശാസ്ത്രമേള , ഗണിത ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള, പ്രവൃത്തി പരിചയമേള , ഐടി മേള എന്നിവയാണ് ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്നത്.
Choclisasthrolsav