പ്രീപ്രൈമറി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കും ; മന്ത്രി വി ശിവൻകുട്ടി

പ്രീപ്രൈമറി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കും ; മന്ത്രി വി ശിവൻകുട്ടി
Oct 18, 2024 02:22 PM | By Remya Raveendran

പാപ്പിനിശ്ശേരി :  പ്രീപ്രൈമറി രംഗത്തെ അശാസ്ത്രീയ പ്രവണതകൾ ഒഴിവാക്കാൻ സമഗ്ര പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ട് പ്ലാൻ ഫണ്ടിൽ നിന്നും രണ്ടു കോടി രൂപയിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും രക്ഷിതാക്കൾക്കായി എസ്.സി.ഇ.ആർ.ടി തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പാഠ്യപദ്ധതി പരിഷ്‌കരണ വേളയിൽ ഇന്ത്യയിൽ മറ്റെങ്ങുമില്ലാത്ത വിധം രക്ഷാകർതൃ വിദ്യാഭ്യാസത്തിന് ഫോക്കസ് ഗ്രൂപ്പ് രൂപീകരിച്ച് റിപ്പോർട്ട് തയ്യാറാക്കിയ സംസ്ഥാനമാണ് കേരളം. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള നാല് പുസ്തകങ്ങളാണ് എസ്.സി.ഇ.ആർ.ടി തയ്യാറാക്കിയത്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മുഴുവൻ രക്ഷകർത്താക്കളിലും പുസ്തകം ലഭ്യമാക്കും. വളരുന്ന കുട്ടിക്കൊപ്പം രക്ഷിതാക്കൾ എന്നു പേരിട്ടിരിക്കുന്ന പുസ്തകങ്ങൾ രക്ഷിതാക്കളുടെ വിദ്യാലയങ്ങളുമായും കുട്ടികളുമായുള്ള സഹകരണത്തെ ശക്തിപ്പെടുത്തും. ലഹരിക്കെതിരായ കരുതലും സാങ്കേതികവിദ്യയുടെ നന്മയും ചതിക്കുഴികളും കൗമാരവികാസത്തിന്റെ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടെ വിദ്യാർഥിയുടെ പ്രായഘട്ടത്തിൽ രക്ഷിതാക്കൾ എങ്ങനെ അവരെ സമീപിക്കണം എന്നതിന് കൃത്യമായ മാർഗനിർദ്ദേശം പുസ്തകത്തിലൂടെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ രക്ഷകർത്താക്കളുടെ പിന്തുണയും സഹായവും ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കൾക്കായി തയ്യാറാക്കിയ പുസ്തകങ്ങൾ കേരള വിദ്യാഭ്യാസ ചരിത്രത്തിലെ പ്രധാനപ്പെട്ട മുഹൂർത്തങ്ങളിലൊന്നാണെന്ന് മന്ത്രി പറഞ്ഞു.

കെ.വി സുമേഷ് എംഎൽഎയുടെ ആവശ്യപ്രകാരം പള്ളിക്കുന്ന് ഗവ.ഹയർസെക്കഡറി സ്‌കൂളിന് ഒരു കോടി രൂപ അനുവദിക്കുന്നതായും മന്ത്രി അറിയിച്ചു.

കെ.വി സുമേഷ് എംഎൽഎ അധ്യക്ഷനായിരുന്നു. പിഡബ്ല്യുഡി ബിൽഡിംഗ് സൂപ്രണ്ട് എൻജിനീയർ സി.കെ ഹരീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, വാർഡ് മെമ്പർ കെ.വി മുബ്സിന, കണ്ണൂർ ആർ.ഡി.ഡി ആർ രാജേഷ് കുമാർ, ഡിഡിഇ ബാബു മഹേശ്വരി പ്രസാദ്, സ്‌കൂൾ പ്രിൻസിപ്പൽ കെ. ഗോപാലൻ, എസ്.എസ്.കെ ഡിപിസി ഇ.സി വിനോദ്, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ കെ.സി സുധീർ, ഡി.ഇ.ഒ കെ.പി നിർമ്മല, ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ എം.കെ അനൂപ് കുമാർ, പാപ്പിനിശ്ശേരി എ.ഇ.ഒ കെ.ജയദേവൻ, എസ്.എസ്.കെ ബി പി സി കെ പ്രകാശൻ, ഹെഡ്മിസ്ട്രസ് ടി.പി ഫായിസാബി, പി.ടി.എ പ്രസിഡന്റ് ടി.ടി രഞ്ജിത്ത്, എസ്.എം.സി ചെയർമാൻ പാറയിൽ മോഹനൻ, മദർ പി.ടി.എ പി വിപിന, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.



Preprimarysyllabus

Next TV

Related Stories
കൊട്ടാരക്കരയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി

Oct 18, 2024 03:37 PM

കൊട്ടാരക്കരയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി

കൊട്ടാരക്കരയിൽ മകൻ അച്ഛനെ വെട്ടി...

Read More >>
എല്ലാ വിദ്യാർഥികൾക്കും തുല്യത സൃഷ്ടിക്കുകയാണ് ലക്ഷ്യം ; മന്ത്രി വി ശിവൻകുട്ടി

Oct 18, 2024 03:25 PM

എല്ലാ വിദ്യാർഥികൾക്കും തുല്യത സൃഷ്ടിക്കുകയാണ് ലക്ഷ്യം ; മന്ത്രി വി ശിവൻകുട്ടി

എല്ലാ വിദ്യാർഥികൾക്കും തുല്യത സൃഷ്ടിക്കുകയാണ് ലക്ഷ്യം ; മന്ത്രി വി...

Read More >>
‘നവീന്റെ വേര്‍പാടില്‍ നഷ്ടബോധവും പതര്‍ച്ചയും’, കുടുംബത്തിന് കണ്ണൂര്‍ ജില്ലാ കളക്ടറുടെ കത്ത്

Oct 18, 2024 03:09 PM

‘നവീന്റെ വേര്‍പാടില്‍ നഷ്ടബോധവും പതര്‍ച്ചയും’, കുടുംബത്തിന് കണ്ണൂര്‍ ജില്ലാ കളക്ടറുടെ കത്ത്

‘നവീന്റെ വേര്‍പാടില്‍ നഷ്ടബോധവും പതര്‍ച്ചയും’, കുടുംബത്തിന് കണ്ണൂര്‍ ജില്ലാ കളക്ടറുടെ...

Read More >>
വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി; ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

Oct 18, 2024 02:45 PM

വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി; ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി; ടാസ്‌ക് ഫോഴ്‌സ്...

Read More >>
പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി കെഎസ്‌യു

Oct 18, 2024 02:34 PM

പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി കെഎസ്‌യു

പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി...

Read More >>
'സഖാവ് ഗൗരിശങ്കർ' ഒക്ടോബർ 18ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് സംവിധായകൻ വാസുദേവൻ പട്ടുവം

Oct 18, 2024 02:14 PM

'സഖാവ് ഗൗരിശങ്കർ' ഒക്ടോബർ 18ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് സംവിധായകൻ വാസുദേവൻ പട്ടുവം

'സഖാവ് ഗൗരിശങ്കർ' ഒക്ടോബർ 18ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് സംവിധായകൻ വാസുദേവൻ...

Read More >>
Top Stories










News Roundup






Entertainment News