---
title: "മണത്തണ കുണ്ടേൻ വിഷ്ണുക്ഷേത്രത്തിൽ ചെണ്ടവാദ്യ അരങ്ങേറ്റത്തിന് സംഘാടക സമിതി രൂപീകരിച്ചു"
english_title: "An organizing committee has been formed for the chendavadya debut at Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243858/an-organizing-committee-has-been-formed-for-the-chendavadya-debut-at-manathana"
published_at: "2024-10-19T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713e16285c82_kunden.jpg"
keywords: []
---

# മണത്തണ കുണ്ടേൻ വിഷ്ണുക്ഷേത്രത്തിൽ ചെണ്ടവാദ്യ അരങ്ങേറ്റത്തിന് സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:**  മണത്തണ: കുണ്ടേൻ വിഷ്ണുക്ഷേത്രത്തിൽ ഒരു വർഷ മായി നടക്കുന്ന ചെണ്ട വാദ്യ പരിശീലന ക്ലാസുമായി ബന്ധപ്പെട്ട് അരങ്ങേറ്റത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു. 30 വിദ്യാർത്ഥികളാണ് അരങ്ങേറ്റം കുറിക്കുന്നത്. വിപുലമായ രീതിയിൽ അരങ്ങേറ്റം നടത്തുവാനാണ് തീരുമാനം. സംഘാടക സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.

## Article Content

 മണത്തണ: കുണ്ടേൻ വിഷ്ണുക്ഷേത്രത്തിൽ ഒരു വർഷ മായി നടക്കുന്ന ചെണ്ട വാദ്യ പരിശീലന ക്ലാസുമായി ബന്ധപ്പെട്ട് അരങ്ങേറ്റത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു. 30 വിദ്യാർത്ഥികളാണ് അരങ്ങേറ്റം കുറിക്കുന്നത്. വിപുലമായ രീതിയിൽ അരങ്ങേറ്റം നടത്തുവാനാണ് തീരുമാനം. സംഘാടക സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.

30 അരങ്ങേറ്റ വിദ്യാർത്ഥിളോടൊപ്പം 30 ചെണ്ടവാദ്യ കലാകാരന്മാരും അണിനിരക്കുന്ന വാദ്യമേളങ്ങളുടെയാകും അരങ്ങേറ്റം ഉണ്ടാവുക. കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ നവംബർ 10 നാണ് അരങ്ങേറ്റം നടക്കുക. 21 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. സംഘാടക സമിതി ചെയർമാനായി ചോടത്ത് ഹരിദാസനെ തിരഞ്ഞെടുത്തു. കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, ട്രസ്റ്റി ആക്കൽ ദാമോദരൻ നായർ, പേരാവൂർ പഞ്ചായത്ത് മെമ്പർമാരായ യു വി അനിൽകുമാർ, ബേബി സോജ എന്നിവരാണ് രക്ഷാധികാരികൾ. ദേവസ്വം എക്ക്സിക്യൂട്ടീവ് ഓഫീസർ ഗോകുലാണ് സംഘാടക സമിതി ട്രഷറർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243858/an-organizing-committee-has-been-formed-for-the-chendavadya-debut-at-manathana)