‘സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് മുഖ്യമന്ത്രി പൂരം കലക്കി’; വി ഡി സതീശൻ

‘സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് മുഖ്യമന്ത്രി പൂരം കലക്കി’; വി ഡി സതീശൻ
Oct 27, 2024 01:55 PM | By Remya Raveendran

തിരുവനന്തപുരം :  പൂരം കലക്കൽ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് മുഖ്യമന്ത്രിയുടെ അറിവോടെ പൂരം കലക്കിയെന്നും സതീശൻ വ്യക്തമാക്കി. പൂരം കലക്കലിലെ അന്വേഷണം ഫലപ്രദമല്ല. മുഖ്യമന്ത്രി ആർഎസ്എസിനെ സന്തോഷിപ്പിക്കുന്നു.

വെടിക്കെട്ട് മാത്രമല്ല പല ചടങ്ങുകളും വൈകിപ്പിച്ചുവെന്നും സതീശൻ പറഞ്ഞു. കേസെടുത്താൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്. പൂരം കലക്കിയതാണെന്ന് സിപിഐ പോലും പറഞ്ഞു. എൽഡിഎഫിന്റെ മുന്നണികളിൽ ഭിന്നതയുണ്ട്. കോൺഗ്രസിൽ ഒരു കുഴപ്പവുമില്ല.ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഐഎം ഭൂരിപക്ഷ പ്രീണനം നടത്തുകയാണെന്ന് വി.ഡി സതീശൻ പറഞ്ഞു. അവസരവാദ രാഷ്ട്രീയമാണ് സിപിഐഎം സ്ഥിരമായി പയറ്റുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രീണനമായിരുന്നു. പക്ഷേ അത് കിട്ടില്ലെന്ന് മനസ്സിലായപ്പോൾ നയം മാറ്റുകയാണ്. സിപിഐഎമ്മിനെ പിന്തുണച്ചപ്പോൾ ജമാഅത്തെ ഇസ്‌ലാമി നല്ലവരായിരുന്നു.വോട്ട് കിട്ടില്ലെന്നായപ്പോൾ അവർ കുഴപ്പക്കാരായി. മദനിക്ക് വേണ്ടി വേദിയിൽ കാത്തിരുന്നയാളാണ് പിണറായി വിജയൻ. ഇപ്പോൾ ഭൂരിപക്ഷ വോട്ട് ലക്ഷ്യമിച്ച് എല്ലാം തിരുത്തുകയാണ്. പിണറായിക്ക് പറയാനുള്ളത് ജയരാജനെക്കൊണ്ട് പറയിപ്പിക്കുകയാണെന്നും സതീശൻ പറഞ്ഞു.പൂരം കലങ്ങിയിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ചോദിച്ചു.

തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ് സുനിൽകുമാർ തന്നെ പറഞ്ഞത് പൂരം കലങ്ങിയെന്നാണ്. എം.ആർ അജിത്കുമാറാണ് അതിന് നേതൃത്വം നൽകിയത്.നാല് തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചിട്ട് പൂരം കലങ്ങിയിട്ടില്ലെന്ന് അതിന്റെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രി പറയുന്നത് അന്വേഷണത്തെ സ്വാധീനിക്കും. മുഖ്യമന്ത്രി പറഞ്ഞതിന് എതിരായി ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് കൊടുക്കാനാവില്ലെന്നും സതീശൻ പറഞ്ഞു.

Vdsatheesanabout

Next TV

Related Stories
കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; പെൺകുട്ടികൾ ചാടി രക്ഷപ്പെട്ടു

Oct 27, 2024 04:27 PM

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; പെൺകുട്ടികൾ ചാടി രക്ഷപ്പെട്ടു

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; പെൺകുട്ടികൾ ചാടി...

Read More >>
ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് മിഷൻ ലീഗ് ഭാരവാഹികൾ രാമച്ചി സങ്കേതം സന്ദർശിച്ചു

Oct 27, 2024 04:05 PM

ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് മിഷൻ ലീഗ് ഭാരവാഹികൾ രാമച്ചി സങ്കേതം സന്ദർശിച്ചു

ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് മിഷൻ ലീഗ് ഭാരവാഹികൾ രാമച്ചി സങ്കേതം...

Read More >>
അഷ്ടമുടി കായലിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി

Oct 27, 2024 03:52 PM

അഷ്ടമുടി കായലിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി

അഷ്ടമുടി കായലിൽ മീനുകൾ കൂട്ടത്തോടെ...

Read More >>
‘വിജയ് സുഹൃത്ത്’ ; ടിവികെയ്ക്ക് ആശംസയുമായി ഉദയനിധി സ്റ്റാലിൻ

Oct 27, 2024 03:39 PM

‘വിജയ് സുഹൃത്ത്’ ; ടിവികെയ്ക്ക് ആശംസയുമായി ഉദയനിധി സ്റ്റാലിൻ

‘വിജയ് സുഹൃത്ത്’ ; ടിവികെയ്ക്ക് ആശംസയുമായി ഉദയനിധി...

Read More >>
മംഗലപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

Oct 27, 2024 03:28 PM

മംഗലപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

മംഗലപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; രണ്ട് പ്രതികളുടെയും അറസ്റ്റ്...

Read More >>
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Oct 27, 2024 02:53 PM

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക്...

Read More >>
Top Stories

News Roundup