തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികൾക്ക് ജീവപര്യന്തം തടവ്

തേങ്കുറിശ്ശി ദുരഭിമാനക്കൊല:  പ്രതികൾക്ക് ജീവപര്യന്തം തടവ്
Oct 28, 2024 11:54 AM | By sukanya

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചത്.


ഇതരജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ.വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഹരിതയുടെ മൊഴിയാണ് കേസിൽ നിർണായകമായത്.


2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു ഇതരജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. വിവാഹത്തിന്റെ 88-ാം നാളിലായിരുന്നു കൊലപാതകം. കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം. ദീ൪ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഹരിതയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരുടേയും വിവാഹം.


പൊലീസിൻറെ സാന്നിധ്യത്തിൽ ഒത്തുതീ൪പ്പിന് ശ്രമമുണ്ടായി. എന്നാൽ ഇത് നടന്നില്ല. സ്റ്റേഷനിൽ വെച്ച് ഹരിതയുടെ അച്ഛൻ പ്രഭുകുമാ൪  അനീഷിനെ 90 ദിവസത്തിനുളളിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വിവാഹം കഴിഞ്ഞ്  88 -ാം ദിവസമാണ് അച്ഛനും അമ്മാവൻ സുരേഷും ചേ൪ന്ന് അനീഷിനെ കൊലപ്പെടുത്തിയത്. 


palakkad

Next TV

Related Stories
പി പി ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കണ്ണൂരിൽ ബിജെപി പ്രതിഷേധം

Oct 28, 2024 02:44 PM

പി പി ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കണ്ണൂരിൽ ബിജെപി പ്രതിഷേധം

പി പി ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കണ്ണൂരിൽ ബിജെപി...

Read More >>
‘പൂരം വിവാദം, മുഖ്യമന്ത്രി ആളെ പറ്റിക്കുന്ന പരിപാടി അവസാനിപ്പിക്കണം’: കെ മുരളീധരൻ

Oct 28, 2024 02:27 PM

‘പൂരം വിവാദം, മുഖ്യമന്ത്രി ആളെ പറ്റിക്കുന്ന പരിപാടി അവസാനിപ്പിക്കണം’: കെ മുരളീധരൻ

‘പൂരം വിവാദം, മുഖ്യമന്ത്രി ആളെ പറ്റിക്കുന്ന പരിപാടി അവസാനിപ്പിക്കണം’: കെ...

Read More >>
പ്രചാരണം കൊഴുപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി

Oct 28, 2024 02:14 PM

പ്രചാരണം കൊഴുപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി

പ്രചാരണം കൊഴുപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി...

Read More >>
സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു

Oct 28, 2024 02:08 PM

സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു

സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ്...

Read More >>
കണ്ണൂർ ജില്ലാ പഞ്ചായത്ത് യോഗത്തിൽ ബഹളം

Oct 28, 2024 01:51 PM

കണ്ണൂർ ജില്ലാ പഞ്ചായത്ത് യോഗത്തിൽ ബഹളം

കണ്ണൂർ ജില്ലാ പഞ്ചായത്ത് യോഗത്തിൽ...

Read More >>
നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പ് : വെങ്കല മെഡൽ നേടി  കേളകം സ്വദേശിനി അഞ്ജലി മേരി ജോർജ്ജ്

Oct 28, 2024 01:38 PM

നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പ് : വെങ്കല മെഡൽ നേടി കേളകം സ്വദേശിനി അഞ്ജലി മേരി ജോർജ്ജ്

നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പ് : വെങ്കല മെഡൽ നേടി കേളകം സ്വദേശിനി അഞ്ജലി മേരി ജോർജ്ജ്...

Read More >>
Top Stories










News Roundup