കേളകം : മാലിന്യംമുക്ത നവകേരള ക്യാമ്പയിന്റ് ഭാഗമായി കേളകം ശാന്തിഗിരിയിലെ അങ്കണവാടി ഹരിത അങ്കണവാടിയായി പ്രഖ്യാപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെകുറ്റ് ഹരിത പ്രഖ്യാപനം നടത്തി. വാർഡ് മെമ്പർ സജീവൻ പാലുമ്മി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ സി ഡി എസ് സൂപ്പർവൈസർ ഗീതകുമാരി വിശദീകരണം നടത്തി. അങ്കണവാടി ടീച്ചർ ഷീജ അരവിന്ദൻ സ്വാഗതവും, ജോസഫ് കാലയിൽ, ആനന്ദൻ മഞ്ഞത്താനം എന്നിവർ പരിപാടിക്ക് ആശംസകൾ പറഞ്ഞു. ഹെൽപ്പർ വിജിന സജീവൻ നന്ദി പറഞ്ഞു.
Anganwadi in Kelakam Shanthigiri declared as green anganwadi