കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. മന്ത്രിസഭാ യോഗത്തിലാണ് ചികിത്സാ ചെലവ് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
നൂറിലേറെ പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പടക്കങ്ങൾ സൂക്ഷിച്ച സ്ഥലത്ത് വെച്ച് തന്നെ പടക്കങ്ങൾ പൊട്ടിച്ചതാണ് അപകട കാരണം. സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
kaserkod