തിരുവന്തപുരം: കേരള മാസ്റ്റേഴ്സ് അത് ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന 43 - മത് കേരള മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പ്യൻഷിപ്പ് നവംബർ 16, 17 തിയതികളിൽ തിരുവന്തപുരത്ത് നടക്കും..ആറ്റിങ്ങൽ ശ്രീപാദം സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ. ഇതിന് മുന്നോടിയായി വയനാട് ജില്ലയിലെ മാസ്റ്റേഴ്സ് താരങ്ങളുടെ കൂട്ടായ്മ നവംബർ 3 - ന് രാവിലെ 10 മണി മുതൽ കൽപ്പറ്റ മരവയലിലെ ജില്ലാ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 30 വയസ്സിന് മുകളിൽ പ്രായമുള്ള 5 വയസ് വ്യത്യാസത്തിലുള്ള ഗ്രൂപ്പുകളായാണ് മത്സരങ്ങൾ. 2025 ജനുവരി 31 മുതൽ ഫെബ്രുവരി 3 വരെ കേരളത്തിൽ തന്നെ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റിലേക്കുള്ള സംസ്ഥാന ടീമിലേക്കുള്ള യോഗ്യത മത്സരങ്ങളാണ് 16,17 തിയതികളിൽ തിരുവനന്തപുരത്ത് നടക്കുന്നത്.
വയനാട് ജില്ലാ കൂട്ടായ്മയിൽ പങ്കെടുക്കാനുള്ളവർ 9745530209, 9947 26 1127 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.ജില്ലാ സെക്രട്ടറി ഹനീഫ കല്ലങ്കോടൻ, എൻ . മാത്യു, വി. ആർ. വനജ കുമാരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
thiruvanathapuram