ഏലൂർ : കൊച്ചി ഏലൂരിലാണ് യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം നടന്നത്. ഏലൂർ സ്വദേശിയായ സിന്ധു ആണ് ആക്രമണത്തിന് ഇരയായത്. സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവറായ മുളവുകാട് സ്വദേശി ദീപു ആണ് ആക്രമണം നടത്തിയത്. ഇവരുടെ കഴുത്തിന് ആഴത്തിൽ വെട്ടേറ്റു. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു യുവതിക്ക് വെട്ടേറ്റത്.
യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്താനാണ് ദീപു ശ്രമിച്ചത്. കഴുത്തിൽ ആഴത്തിൽ പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക ഇടപാടുകളുമായുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
murder attempt in kochi