പ്രവാസി കേരളീയരുടെയും നാട്ടില്‍ തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്കായി സ്‌കോളർഷിപ്പ്. ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം 3 ലക്ഷം രൂപവരെയുളള പ്രവാസി കേരളീയരുടെയും മുൻ പ്രവാസികളുടെയും മക്കള്‍ക്ക് അപേക്ഷിക്കാം.
ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ക്കും 2024-25 അദ്ധ്യയന വർഷത്തിലെ ഒന്നാം വര്‍ഷ വിദ്യാർത്ഥികള്‍ക്കുമാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. താല്‍പര്യമുളളവര്‍ 2024 നവംബര്‍ 30നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. www.scholarship.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കണം.
അപേക്ഷകർ പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യതാപരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവരാകണം. റഗുലർ കോഴ്സുകള്‍ക്കും കേരളത്തിലെ സർവ്വകലാശാലകള്‍ അംഗീകരിച്ച കോഴ്സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവർക്കും അപേക്ഷിക്കാന്‍ കഴിയും.
വിശദവിവരങ്ങള്‍ 0471-2770528/2770543/2770500 എന്നീ നമ്ബറുകളിലും നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) നിന്നും ലഭിക്കും.
applynow