---
title: "കേളകം എം.ജി എം ശാലേം സെക്കണ്ടി സ്ക്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Children's Day celebrations organized at MGM Salem Secondary School, Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249301/childrens-day-celebrations-organized-at-mgm-salem-secondary-school-kelakam"
published_at: "2024-11-14T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735e017c94d9_mgm.jpg"
keywords: []
---

# കേളകം എം.ജി എം ശാലേം സെക്കണ്ടി സ്ക്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** കേളകം : എം.ജി എം ശാലേം സെക്കണ്ടി സ്ക്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി സാംസ്കാരിക പൈത്യകം വിളിച്ചോതുന്ന രീതിയിൽ വർണ്ണ ശബളമായ റാലി സംഘടിപ്പിച്ചു. വിവിധ പ്ലകാർഡുകൾ കൈയിലേന്തി ചാച്ചാച്ചിയുടെ വേഷം ധരിച്ച് മുദ്രാവാക്യം വിളിച്ചായിരുന്നു റാലി. തുടർന്ന് നടന്ന ചടങ്ങിൽ നാഷണൽ റോവിങ്ങ് ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാക്കളായ അനുഷ്ക മേരിയെയും ആൻലിയ വിൻസനെയും ആദരിച്ചു.

## Article Content

കേളകം : എം.ജി എം ശാലേം സെക്കണ്ടി സ്ക്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി സാംസ്കാരിക പൈത്യകം വിളിച്ചോതുന്ന രീതിയിൽ വർണ്ണ ശബളമായ റാലി സംഘടിപ്പിച്ചു. വിവിധ പ്ലകാർഡുകൾ കൈയിലേന്തി ചാച്ചാച്ചിയുടെ വേഷം ധരിച്ച് മുദ്രാവാക്യം വിളിച്ചായിരുന്നു റാലി. തുടർന്ന് നടന്ന ചടങ്ങിൽ നാഷണൽ റോവിങ്ങ് ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാക്കളായ അനുഷ്ക മേരിയെയും ആൻലിയ വിൻസനെയും ആദരിച്ചു.

വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചരുന്നു. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249301/childrens-day-celebrations-organized-at-mgm-salem-secondary-school-kelakam)