മാനദണ്ഡങ്ങൾ പ്രകാരം വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ല: കേന്ദ്ര സർക്കാർ

മാനദണ്ഡങ്ങൾ പ്രകാരം വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ല: കേന്ദ്ര സർക്കാർ
Nov 14, 2024 05:21 PM | By sukanya

മുണ്ടക്കൈ: വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ. ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ദേശീയ ദുരന്തത്തിൻ്റെ മാനദണ്ഡത്തിനുള്ളിൽ വരുന്നതല്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി. കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് സംസ്ഥാനത്തിനുവേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ചൂരൽമല മണ്ണിടിച്ചിൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നായിരുന്നു കത്തിൽ മുന്നോട്ടുവെച്ച ആവശ്യം. ഈ കത്തിനുള്ള മറുപടിയിലാണ് കേന്ദ്രത്തിൻ്റെ നിലപാട്.

പ്രളയവും ഉരുൾപൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ നിലവിലെ മാനദണ്ഡങ്ങൾ അനുവദിക്കുന്നില്ല. അതിനാൽതന്നെ ദേശീയ ദുരന്തത്തിൻ്റെ കീഴിൽ വയനാട് ഉരുൾപൊട്ടലിനെ ഉൾക്കൊള്ളിക്കാൻ സാധിക്കില്ല. ഈ സാമ്പത്തിക വർഷം കേരളത്തിൻ്റെ ദുരന്ത നിവാരണ ഫണ്ടിലേയ്ക്ക് 300 കോടിയിലധികം തുക കേന്ദ്രം നൽകിയിട്ടുണ്ട്. അതിനാൽ ഇത്തരം ദുരന്തങ്ങളെ നേരിടാൻ ആവശ്യമായ തുക ഇതിൽ നിന്നും ചിലവഴിക്കാമെന്നുമാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. ദുരന്തം ഉണ്ടായതിന് പിന്നാലെ ഓഗസ്റ്റിൽ കേന്ദ്ര തലത്തിലെ അംഗങ്ങൾ ദുരന്തബാധിത മേഖലയിൽ സന്ദർശനം നടത്തിയിരുന്നു. ഇവർ സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ സഹായം സംസ്ഥാനത്തിന് നൽകിയിട്ടുണ്ടെന്നും കത്തിന് മറുപടിയായി കേന്ദ്ര മന്ത്രി വ്യക്തമാക്കുന്നു.

Wayanad landslide cannot be declared as national calamity

Next TV

Related Stories
ആലപ്പുഴ  വാഹനാപകടം: പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരം

Dec 3, 2024 07:37 PM

ആലപ്പുഴ വാഹനാപകടം: പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരം

ആലപ്പുഴ വാഹനാപകടം: പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരം...

Read More >>
കല്ലുകൊണ്ടിടിച്ച് തലയോട്ടി തകർത്തു: കണ്ണൂർ അഴീക്കലിൽ തൊഴിലാളിയുടെ മരണം കൊലപാതകം

Dec 3, 2024 06:45 PM

കല്ലുകൊണ്ടിടിച്ച് തലയോട്ടി തകർത്തു: കണ്ണൂർ അഴീക്കലിൽ തൊഴിലാളിയുടെ മരണം കൊലപാതകം

കല്ലുകൊണ്ടിടിച്ച് തലയോട്ടി തകർത്തു: കണ്ണൂർ അഴീക്കലിൽ തൊഴിലാളിയുടെ മരണം...

Read More >>
പിണറായിയിൽ ജില്ലാ ചാരിറ്റബിൾ സൊസൈറ്റിയുടെ  കളരി പരിശീലന വാർഷിക സമാപനം നടന്നു

Dec 3, 2024 03:16 PM

പിണറായിയിൽ ജില്ലാ ചാരിറ്റബിൾ സൊസൈറ്റിയുടെ കളരി പരിശീലന വാർഷിക സമാപനം നടന്നു

പിണറായിയിൽ ജില്ലാ ചാരിറ്റബിൾ സൊസൈറ്റിയുടെ കളരി പരിശീലന വാർഷിക സമാപനം...

Read More >>
കനത്തമഴയിലും ശബരിമലയിൽ തീർഥാടക പ്രവാ​ഹം

Dec 3, 2024 03:07 PM

കനത്തമഴയിലും ശബരിമലയിൽ തീർഥാടക പ്രവാ​ഹം

കനത്തമഴയിലും ശബരിമലയിൽ തീർഥാടക...

Read More >>
സംഗീതപ്രേമികൾക്ക്‌ വിരുന്നൊരുക്കി പെരിഞ്ചെല്ലൂർ സംഗീതസഭയുടെ കച്ചേരി അരങ്ങേറി

Dec 3, 2024 02:52 PM

സംഗീതപ്രേമികൾക്ക്‌ വിരുന്നൊരുക്കി പെരിഞ്ചെല്ലൂർ സംഗീതസഭയുടെ കച്ചേരി അരങ്ങേറി

സംഗീതപ്രേമികൾക്ക്‌ വിരുന്നൊരുക്കി പെരിഞ്ചെല്ലൂർ സംഗീതസഭയുടെ കച്ചേരി...

Read More >>
പ്രവാസികൾക്ക് 'സർപ്രൈസ്'; സ്നേഹത്തിൽ ചാലിച്ച മഷി കൊണ്ട് സ്വന്തം കൈപ്പടയിൽ ശൈഖ് മുഹമ്മദ് കുറിച്ചു, നന്ദി

Dec 3, 2024 02:39 PM

പ്രവാസികൾക്ക് 'സർപ്രൈസ്'; സ്നേഹത്തിൽ ചാലിച്ച മഷി കൊണ്ട് സ്വന്തം കൈപ്പടയിൽ ശൈഖ് മുഹമ്മദ് കുറിച്ചു, നന്ദി

പ്രവാസികൾക്ക് 'സർപ്രൈസ്'; സ്നേഹത്തിൽ ചാലിച്ച മഷി കൊണ്ട് സ്വന്തം കൈപ്പടയിൽ ശൈഖ് മുഹമ്മദ് കുറിച്ചു,...

Read More >>
Top Stories

News Roundup