കോഴിക്കോട്: 78-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ജി സഞ്ജു ക്യാപ്റ്റനും ഗോള്‍കീപ്പര്‍ എസ് ഹജ്മല്‍ വൈസ് ക്യാപ്റ്റനുമാണ്. കഴിഞ്ഞ സന്തോഷ് ട്രോഫി കളിച്ച അഞ്ച് താരങ്ങള്‍ ടീമിലുണ്ട്. 15 പേര്‍ പുതുമുഖങ്ങളാണ്. ബിബി തോമസ് മുട്ടത്താണ് പരിശീലകന്‍.
സൂപ്പര്‍ ലീഗ് കേരളയില്‍ കളിച്ച പത്തുപേര്‍ ടീമില്‍ ഇടംപിടിച്ചു. മലപ്പുറത്തുനിന്നുള്ള പതിനേഴുകാരന്‍ മുഹമ്മദ് റിഷാദ് ഗഫൂറാണ് പ്രായംകുറഞ്ഞ താരം. സൂപ്പര്‍ ലീഗ് കേരളയിലെ മികച്ച പ്രകടനമാണ് റിഷാദിനെ ടീമിലെത്തിച്ചത്. ഗ്രൂപ്പ് എച്ചില്‍ റെയില്‍വേ, ലക്ഷദ്വീപ്, പോണ്ടിച്ചേരി ടീമുകള്‍ക്കൊപ്പമാണ് കേരളം.
കേരളത്തിന്റെ പത്തുവിക്കറ്റുകളും പിഴുതെറിഞ്ഞു; ചരിത്രത്തില്‍ ഇടംപിടിച്ച് അന്‍ഷുല്‍ കാംബോജ്, മറ്റു അഞ്ചുപേർ ആരെല്ലാം?-വിഡിയോ
നവംബര്‍ 20-നാണ് കേരളത്തിന്റെ ആദ്യമത്സരം. 22-ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപ് ആണ് എതിരാളികള്‍. നവംബര്‍ 24 പോണ്ടിച്ചേരിയെ നേരിടും.ആക്രമണ ശൈലിയിലുള്ള കളി രീതിയായിരിക്കും അവലംബിക്കുകയെന്ന് പരിശീലകന്‍ ബിബി തോമസ് പറഞ്ഞു. കിരീടം നേടാന്‍ പ്രാപ്തിയുളള ടീമാണ് ഇതെന്ന് ക്യാപ്റ്റന്‍ സഞ്ജുവും പറഞ്ഞു. സഞ്ജുവിന്റെ അഞ്ചാമത്തെ സന്തോഷ് ട്രോഫി മത്സരമാണ് ഇത്.
ജി സഞ്ജു (ക്യാപ്റ്റന്‍), എസ് ഹജ്മല്‍ (വൈസ് ക്യാപ്റ്റന്‍), കെ മുഹമ്മദ് അസ്ഹര്‍. ഡിഫന്‍ഡര്‍മാര്‍: എം മനോജ്, , മുഹമ്മദ് അസ്ലം, ആദില്‍ അമല്‍, പിടി മുഹമ്മദ് റിയാസ്, ജോസഫ് ജസ്റ്റിന്‍. കെ മുഹമ്മദ് നിയാസ്, വി അര്‍ജുന്‍, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അര്‍ഷഫ്, നസീബ് റഹ്മാന്‍, സല്‍മാന്‍ കള്ളിയത്ത്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റിഷാദ് ഗഫൂര്‍, പിപി മുഹമ്മദ് റൊഷാല്‍, മുഹമ്മദ് മുഷ്റഫ്.
kozhikod