ഭര്‍ത്താവ് മരിച്ചത് മാസങ്ങള്‍ക്ക് മുന്‍പ്; അപകടത്തില്‍ അമ്മയും പോയി; തനിച്ചായി മകള്‍

ഭര്‍ത്താവ് മരിച്ചത് മാസങ്ങള്‍ക്ക് മുന്‍പ്; അപകടത്തില്‍ അമ്മയും പോയി; തനിച്ചായി മകള്‍
Nov 16, 2024 12:24 PM | By sukanya

കണ്ണൂർ: കണ്ണൂർ കേളകം നെടുംപൊയിൽ ചുരത്തിന് സമീപം നാടക സംഘത്തിന്റെ മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടം തകര്‍ത്തത് മരിച്ചവരുടെ കുടുംബങ്ങളെക്കൂടിയാണ്. പ്രതിസന്ധി കാലത്തിലൂടെ കടന്നു പോകുന്നതിനിടെയാണ് നാടക കലാകാരന്മാർക്ക് വാഹനാപകടം വലിയ സാമ്പത്തിക ബാധ്യതയാകുന്നത്. തുച്ഛമായ വരുമാനം ലഭിച്ചിരുന്ന കലാകാരന്മാരുടെ ചികിത്സയും മരിച്ചവരുടെ ആശ്രിതരുടെ ജീവിതവും അപകടത്തോടെ ചോദ്യചിഹ്നമായി.

ബസിലുണ്ടായിരുന്ന കരുനാഗപ്പള്ളി സ്വദേശി അഞ്ജലി (32), തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മരിച്ച അഞ്ജലിക്ക് ചെറിയൊരു മകൾ മാത്രമാണുള്ളത്. അഞ്ജലിയുടെ ഭര്‍ത്താവ് മാസങ്ങള്‍ക്ക് മുന്‍പാണ് മരണപ്പെട്ടത്. അതിന് ശേഷം നാടകം കളിച്ച് ഇവര്‍ കുടുംബം പോറ്റിയത്. അഞ്ജിലിയുടെ മരണത്തോടെ കുഞ്ഞിൻറെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് സഹപ്രവർത്തകർ.

വ്യത്യസ്ത നാടക ട്രൂപ്പുകളിൽ ഉള്ളവരെങ്കിലും എല്ലാവരും സുഹൃത്തുക്കളായിരുന്നു. സന്തോഷവും സങ്കടങ്ങളും ഒന്നിച്ച് പങ്കു വെച്ചവർ. അപകടത്തിൽപ്പെട്ട സംഘം ഇന്നലെ നാടകം കളിച്ച കടന്നപ്പള്ളിയിലെ അതേ അരങ്ങിൽ എത്തേണ്ടവരാണ് ഇവർ. സഹപ്രവർത്തകരുടെ ഞെട്ടിക്കുന്ന വിയോഗം ഇവരെ തളർത്തി. കണ്ണൂരിലെ പരിപാടി കഴിഞ്ഞ് സുൽത്താൻബത്തേരിയിലേക്കുള്ള യാത്രക്കിടെ നിയന്ത്രണം നഷ്ടമായി വാഹനം താഴ്ച്ചയിലേക്ക് മറയുകയായിരുന്നു.

കണ്ണൂർ

Next TV

Related Stories
മാലിന്യമുക്ത നവകേരളം ; തളിപ്പറമ്പ് നഗരസഭ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

Nov 16, 2024 02:48 PM

മാലിന്യമുക്ത നവകേരളം ; തളിപ്പറമ്പ് നഗരസഭ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

മാലിന്യമുക്ത നവകേരളം ; തളിപ്പറമ്പ് നഗരസഭ കുട്ടികളുടെ ഹരിതസഭ...

Read More >>
ജസ്റ്റിസ് വിആർ കൃഷ്ണയ്യർ ജൻമദിനാചരണത്തിന്റെ ഭാഗമായി പ്രൊബേഷൻ ദിനാചരണം നടത്തി

Nov 16, 2024 02:40 PM

ജസ്റ്റിസ് വിആർ കൃഷ്ണയ്യർ ജൻമദിനാചരണത്തിന്റെ ഭാഗമായി പ്രൊബേഷൻ ദിനാചരണം നടത്തി

ജസ്റ്റിസ് വിആർ കൃഷ്ണയ്യർ ജൻമദിനാചരണത്തിന്റെ ഭാഗമായി പ്രൊബേഷൻ ദിനാചരണം...

Read More >>
സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും

Nov 16, 2024 02:31 PM

സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും

സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട്...

Read More >>
വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാൻ നിർദേശിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക്

Nov 16, 2024 02:14 PM

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാൻ നിർദേശിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക്

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാൻ നിർദേശിക്കാനാകില്ലെന്ന് റിസര്‍വ്...

Read More >>
‘വെർച്വൽ ക്യൂ ശബരിമല തീർത്ഥാടനം സുഗമമാക്കി’: മന്ത്രി വി.എൻ. വാസവൻ

Nov 16, 2024 02:07 PM

‘വെർച്വൽ ക്യൂ ശബരിമല തീർത്ഥാടനം സുഗമമാക്കി’: മന്ത്രി വി.എൻ. വാസവൻ

‘വെർച്വൽ ക്യൂ ശബരിമല തീർത്ഥാടനം സുഗമമാക്കി’: മന്ത്രി വി.എൻ....

Read More >>
കൊട്ടിയൂരിൽ മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Nov 16, 2024 12:44 PM

കൊട്ടിയൂരിൽ മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊട്ടിയൂരിൽ മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ...

Read More >>
Top Stories

News Roundup