കണ്ണൂർ : സാമൂഹ്യ നീതി വകുപ്പ്, ജില്ലാ പ്രൊബേഷൻ ഓഫീസ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ജസ്റ്റിസ് വിആർ കൃഷ്ണയ്യർ ജൻമദിനാചരണത്തിന്റെ ഭാഗമായി പ്രൊബേഷൻ ദിനാചരണം നടത്തി. ദിനാചരണവും ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർക്കുള്ള ശിൽപശാലയും കണ്ണൂർ ഹോട്ടൽ ബ്രോഡ് ബീനിൽ തലശ്ശേരി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനുമായ കെ ടി. നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
തലശ്ശേരി എംഎസിടി ജില്ലാ ജഡ്ജ് ടി കെ നിർമ്മല അധ്യക്ഷത വഹിച്ചു. കണ്ണൂർ കുടുംബകോടതി ജഡ്ജ് ആർഎൽ ബൈജു, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു, ജില്ലാ പ്രൊബേഷൻ ഓഫീസർ ഇൻചാർജ് ശ്രീനാഥ് എൻ കൂറ്റംപിള്ളി, പ്രൊബേഷൻ അസിസ്റ്റന്റ് കെ ജ്യോതി എന്നിവർ സംസാരിച്ചു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ബി. കരുണാകരൻ 'പ്രൊബേഷൻ നിയമവും സുപ്രധാന വിധികളും' എന്ന വിഷയത്തിലും ശ്രീനാഥ് എൻ കൂറ്റംപിള്ളി 'കേരള പ്രൊബേഷൻ പ്രോട്ടോക്കോൾ: നേർവഴി പദ്ധതി, പുനരധിവാസ പദ്ധതികൾ' എന്ന വിഷയത്തിലും സംസാരിച്ചു.
Probetionday