ഇരിട്ടി: പട്ടികജാതിവികസന വകുപ്പിന്റെ പ്രീമെട്രിക് ഹോസ്റ്റലിലെ പഠനമുറി മനോഹരമാക്കി കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കന്ററി എൻ എസ് എസ് വിദ്യാർത്ഥികൾ . എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തെളിമ പദ്ധതിയുടെ ക്ലസ്റ്റർതല ഉദ്ഘാടനം ഇരിട്ടി ഗവണ്മെന്റ് പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിൽ നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു. എൻ എസ് എസ് കണ്ണൂർ ജില്ലാ സൗത്ത് കോർഡിനേറ്റർ എം.കെ. പ്രേംജിത് അധ്യക്ഷത വഹിച്ചു. പാർശ്വവൽകൃത മേഖലയിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനം എളുപ്പമാക്കിതീർക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയാണ് നാഷണൽ സർവീസ് സ്കീമിന്റെ തെളിമ പദ്ധതിയുടെ ലക്ഷ്യം . ഇതിന്റെ ഭാഗമായി ഹോസ്റ്റലിലെ പഠനമുറി എൻ എസ് എസ് വളണ്ടിയർമാർ പെയിന്റിംഗ് നടത്തി മനോഹരമാക്കി .
ഭിത്തികളിൽ മനോഹര ചിത്രങ്ങളും ചാർട്ടുകൾ, സ്റ്റിൽ മോഡലുകൾ ഉൾപ്പെടെ പഠനസഹായികൾ സ്ഥാപിച്ചു. വളണ്ടിയറായ ആഗ്നസ് ഗ്രേസ് ജോർജ് വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി പതിനഞ്ചോളം ബലമാസികകൾ സമ്മാനിച്ചു. ഇരിട്ടി ക്ലസ്റ്റർ പ്രോഗ്രാം അസ്സസ്മെന്റ് ഓഫീസർ ഇ.പി. അനീഷ്കുമാർ, സ്കൂൾ പ്രിൻസിപ്പാൾ എം.ജെ. വിനോദ് എന്നിവർ പങ്കെടുത്തു . എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വനജാകൃഷ്ണൻ ജനറൽ ലീഡർമാരായ ആവണി രതീഷ്, അലക്സ് മാത്യു എന്നിവർ നേതൃത്വം നൽകി.
Thelimaclaster