ചരിത്രസ്മൃതികൾ കാത്തുസൂക്ഷിക്കേണ്ടത് പുതിയ തലമുറയോട് കാണിക്കേണ്ട ധർമ്മം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ചരിത്രസ്മൃതികൾ കാത്തുസൂക്ഷിക്കേണ്ടത് പുതിയ തലമുറയോട് കാണിക്കേണ്ട ധർമ്മം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
Nov 20, 2024 06:27 AM | By sukanya

കണ്ണൂർ : ചരിത്ര സ്മൃതികൾ കാത്തുസൂക്ഷിക്കേണ്ടത് പുതിയ തലമുറയോട് കാണിക്കേണ്ട ചരിത്രപരമായ ധർമ്മമാണെന്ന് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ലോക പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പയ്യാമ്പലം കൈത്തറി മ്യൂസിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്തുടനീളം വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ 22 മ്യൂസിയങ്ങൾ സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു. മ്യൂസിയങ്ങൾ ഇല്ലാതിരുന്ന കണ്ണൂരിൽ ഏഴോളം മ്യൂസിയങ്ങളുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. കണ്ണൂരിൽ കൈത്തറി മ്യൂസിയം, പയ്യന്നൂരിൽ ഗാന്ധി സ്മൃതി മ്യൂസിയം, കണ്ണൂർ സയൻസ് പാർക്കിലെ പുരാരേഖാ മ്യൂസിയം, കണ്ടോന്താറിൽ പ്രാദേശിക ചരിത്ര മ്യൂസിയം എന്നിവ നാടിന് സമർപ്പിച്ചു. പെരളശ്ശേരിയിലെ എകെജി സ്മൃതി മ്യൂസിയം, കടന്നപ്പള്ളിയിലെ തെയ്യം മ്യൂസിയം, ചെമ്പന്തൊട്ടിയിലെ ബിഷപ്പ് വെള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയം എന്നിവ നിർമ്മാണത്തിലാണ്. കഥ പറയുന്ന മ്യൂസിയങ്ങളായാണിവ സജ്ജീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

1924ൽ ലണ്ടനിലെ വെംബ്ലി എക്സിബിഷനിൽ പ്രദർശിപ്പിച്ച തിരുവിതാംകൂർ രാജവംശത്തിന്റെ പരമ്പരാഗത തുണിത്തരങ്ങളുടെ പ്രത്യേക പ്രദർശനം കൈത്തറി മ്യൂസിയത്തിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. ഈ തുണിത്തരങ്ങൾ നൂറു വർഷങ്ങൾക്ക് ശേഷമാണ് ലോക പൈതൃക വാരാചരണത്തിന്റെ ഭാഗമായി ആദ്യമായി പ്രദർശിപ്പിക്കുന്നത്. ഗോൾഡൻ എംബ്രോയ്ഡറി ടേബിൾ മാറ്റ്, അലങ്കാര പായ ഡോയിലി, പർപ്പിൾ സെൻറർ എംബ്രോയ്ഡറി ലേയ്‌സ്, കോർസെറ്റ് എന്നിവ പ്രദർശനത്തിലുണ്ട്. പ്രദർശനം 20നും ഉണ്ടാവും.

കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്‌നകുമാരി, ജില്ലാ കലക്ടർ അരുൺ കെ വിജയൻ എന്നിവർ വിശിഷ്ടാതിഥികളായി. കോർപറേഷൻ കൗൺസിലർ പി വി ജയസൂര്യൻ, കൈത്തറി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, കേരള ദിനേശ് ചെയർമാൻ എംകെ ദിനേശ്ബാബു, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പിഎസ് മഞ്ജുളാദേവി, ഹാൻവീവ് എംഡി അരുണാചലം സുകുമാർ, ഹാൻവീവ് ഡയറക്ടർ താവം ബാലകൃഷ്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, കോഴിക്കോട് കൃഷ്ണമേനോൻ ആർട് ഗ്യാലറി ആൻഡ് മ്യൂസിയം സൂപ്രണ്ട് പിഎസ് പ്രിയരാജൻ, രാഷ്ട്രീയപാർട്ടി നേതാക്കളായ വെള്ളോറ രാജൻ, എം ഉണ്ണികൃഷ്ണൻ, രാകേഷ് മന്ദമ്പേത്ത്, അസ്‌ലം പിലാക്കീൽ എന്നിവർ സംസാരിച്ചു. 'മലബാറിന്റെ പൈതൃകം' എന്ന വിഷയത്തിൽ യു.പി., ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർഥികൾക്കായി പ്രശ്നോത്തരിയും സംഘടിപ്പിച്ചു.


kannur

Next TV

Related Stories
തഞ്ചാവൂരിൽ അരുംകൊല; വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തി കൊന്നു

Nov 20, 2024 02:35 PM

തഞ്ചാവൂരിൽ അരുംകൊല; വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തി കൊന്നു

തഞ്ചാവൂരിൽ അരുംകൊല; വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തി...

Read More >>
ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പൊലീസ് ബാൻഡ്

Nov 20, 2024 02:19 PM

ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പൊലീസ് ബാൻഡ്

ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പൊലീസ്...

Read More >>
ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ അന്നു തന്നെ ഡിജിറ്റല്‍ ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

Nov 20, 2024 02:01 PM

ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ അന്നു തന്നെ ഡിജിറ്റല്‍ ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ അന്നു തന്നെ ഡിജിറ്റല്‍ ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് മന്ത്രി കെ ബി ഗണേഷ്...

Read More >>
വിജയലക്ഷിമയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന്  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം

Nov 20, 2024 01:53 PM

വിജയലക്ഷിമയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം

വിജയലക്ഷിമയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക...

Read More >>
തൊണ്ടി മുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണം: സുപ്രീംകോടതി

Nov 20, 2024 11:27 AM

തൊണ്ടി മുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണം: സുപ്രീംകോടതി

തൊണ്ടി മുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണം:...

Read More >>
മെസ്സി കേരളത്തിലേക്ക്; അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ

Nov 20, 2024 11:17 AM

മെസ്സി കേരളത്തിലേക്ക്; അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ

മെസ്സി കേരളത്തിലേക്ക്; അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് മന്ത്രി...

Read More >>
Top Stories










News Roundup