എസ്റ്റേറ്റ് ഗോഡൗണിൽ അതിക്രമിച്ച് മോഷണം നടത്തിയ കേസ് : സഹോദരങ്ങൾ അറസ്റ്റില്‍

എസ്റ്റേറ്റ് ഗോഡൗണിൽ അതിക്രമിച്ച് മോഷണം നടത്തിയ കേസ് :  സഹോദരങ്ങൾ അറസ്റ്റില്‍
Nov 20, 2024 10:30 AM | By sukanya

കമ്പളക്കാട്: കമ്പളക്കാട് പൊലീസ് സ്റ്റേഷന് പരിധിയിലെ എസ്റ്റേറ്റ് ഗോഡൗണിൽ അതിക്രമിച്ചു കയറി ജോലിക്കാരന്റെ കഴുത്തിൽകത്തി വെച്ച്‌ ഭീഷണിപ്പെടുത്തി കാപ്പിയും കുരുമുളകും കവർന്ന കേസില് സഹോദരങ്ങൾ അറസ്റ്റില്‍. കോഴിക്കോട് പൂനൂർ കുറുപ്പിന്റെക്കണ്ടി പാലംതലക്കല് വീട്ടിൽഅബ്ദുള് റിഷാദ്(29), നിസാർ(26) എന്നിവരെയാണ് വയനാട് ജില്ല പൊലിസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം വീട് വളഞ്ഞ് പിടികൂടിയത്. കവർച്ച നടത്തിയ ശേഷം കുന്ദമംഗലം, പെരിങ്ങളത്ത് വാടക വീട്ടില് ഒളിവില് കഴിഞ്ഞിരുന്ന പ്രതികളെ ചൊവ്വാഴ്ച പുലര്ച്ചെ പൊലിസ് വീട് വളഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു. സംഭവം നടന്ന് മൂന്നാം ദിവസം തന്നെ പ്രതികളെ വലയിലാക്കാന് പൊലിസിന് സാധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി 250-ഓളം സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെയും നടത്തിയ ശാസ്ത്രീയാന്വേഷണത്തിനുമൊടുവിലാണ് പ്രതികൾ വാടക വീട്ടിൽ ഒളിവിൽ കഴിയുന്നതടക്കം കണ്ടെത്തിയത്. പിടിയിലായവരിൽനിസാർ നിരവധി കേസുകളിൽപ്രതിയാണെന്ന് പൊലിസ് പറഞ്ഞു.

ഈ മാസം പതിനഞ്ചിനാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്. രാത്രിയോടെ കമ്ബളക്കാട് ചുണ്ടക്കര പൂളക്കൊല്ലി എന്ന സ്ഥലത്തുള്ള എസ്റ്റേറ്റ് ഗോഡൗണിൽഎത്തിയ പ്രതികള് കവർച്ച നടത്തുകയായിരുന്നു. ഗോഡൗണിൽഅതിക്രമിച്ചു കയറി ഇരുവരും ജോലിക്കാരനെ കഴുത്തില് കത്തി വച്ച്‌ ഭീഷണിപ്പെടുത്തി കൈകൾകെട്ടിയിട്ടായിരുന്നു കവർച്ച. 70 കിലോ തൂക്കം വരുന്ന, വിപണിയിൽ 43,000 രൂപയോളം വില മതിക്കുന്ന കുരുമുളകും, 12,000 രൂപയോളം വില വരുന്ന കാപ്പിയുമാണ് പ്രതികൾ കവർന്നത്.

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില് ജില്ല പൊലിസ് മേധാവി തപോഷ് ബസുമാതാരിയുടെ നിര്ദേശപ്രകാരം കല്പ്പറ്റ ഡിവൈ.എസ്.പി ബിജുരാജിന്റെ നേതൃത്വത്തില് പ്രത്യേക അന്വേഷണ സംഘം രൂപവത്ക്കരിച്ചിരുന്നു. കമ്ബളക്കാട് ഇന്സ്പെക്ടർഎസ്.എച്ച്‌.ഒ എം.എ. സന്തോഷ്, സീനിയർ സിവിൽപോലീസ് ഓഫീസർമാരായ സി.കെ. നൗഫൽ, കെ.കെ. വിപിൻ ൻ,കെ. മുസ്തഫ, എം. ഷമീർ, എം.എസ്. റിയാസ്, ടി.ആർ രജീഷ്, സിവിൽപോലിസ് ഓഫീസര്മാരായ വി.പി. ജിഷ്ണു, മുഹമ്മദ് സക്കറിയ, പി. ബി അജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

arrested

Next TV

Related Stories
തൊണ്ടി മുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണം: സുപ്രീംകോടതി

Nov 20, 2024 11:27 AM

തൊണ്ടി മുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണം: സുപ്രീംകോടതി

തൊണ്ടി മുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണം:...

Read More >>
മെസ്സി കേരളത്തിലേക്ക്; അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ

Nov 20, 2024 11:17 AM

മെസ്സി കേരളത്തിലേക്ക്; അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ

മെസ്സി കേരളത്തിലേക്ക്; അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് മന്ത്രി...

Read More >>
വിവാദ പരാമർശം: ഹർത്താൽ ദിനത്തിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ വി മുരളീധരന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു

Nov 20, 2024 10:33 AM

വിവാദ പരാമർശം: ഹർത്താൽ ദിനത്തിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ വി മുരളീധരന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു

വിവാദ പരാമർശം ഹർത്താൽ ദിനത്തിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ വി മുരളീധരന്റെ കോലം കത്തിച്ചു...

Read More >>
കണ്ണൂർ ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതി 2024-25:  പട്ടികവർഗ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണ വിതരണം

Nov 20, 2024 08:32 AM

കണ്ണൂർ ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതി 2024-25: പട്ടികവർഗ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണ വിതരണം

കണ്ണൂർ ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതി 2024-25: പട്ടികവർഗ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണ...

Read More >>
പാലക്കാടിന്റെ ജനമനസ് ഇന്നറിയാം. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് തുടങ്ങും.

Nov 20, 2024 07:20 AM

പാലക്കാടിന്റെ ജനമനസ് ഇന്നറിയാം. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് തുടങ്ങും.

പാലക്കാടിന്റെ ജനമനസ് ഇന്നറിയാം. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ്...

Read More >>
ഉളിക്കൽ കാർഷിക കർമ്മ സേന ജൈവവള നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

Nov 20, 2024 06:46 AM

ഉളിക്കൽ കാർഷിക കർമ്മ സേന ജൈവവള നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ഉളിക്കൽ കാർഷിക കർമ്മ സേന ജൈവവള നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം...

Read More >>
Top Stories