ഇരിട്ടി : മാലിന്യ മുക്ത നവ കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പായം പഞ്ചായത്തിൽ ജൈവ മാലിന്യം വീടുകളിൽ തന്നെ സംസ്കരിച്ച് വളമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു . ഇതിനായി വീടുകളിൽ ഇനോക്കുലം നൽകുന്ന ഹരിത കർമ്മസേനയുടെ സംരഭത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി നിർവ്വഹിച്ചു.
വീടുകളിലെ റിംഗ് കംമ്പോസ്റ്റിനും മറ്റു കമ്പോസ്റ്റ് സംവിധാനങ്ങൾക്കും ഉപയോഗിക്കാവുന്ന ഹരിതമിത്രം ഇന്നോക്കുലമാണ് ആദ്യ ഘട്ടത്തിൽ വിതരണത്തിന് എടുത്തിട്ടുള്ളത്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. പ്രമീള അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എൻ. ജെസ്സി , മുജീബ് കുഞ്ഞിക്കണ്ടി , ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക , അസ്സി സെക്രട്ടറി കെ.ജി. സന്തോഷ് , ഗിരിജ പവിത്രൻ എന്നിവർ പ്രസംഗിച്ചു.
iritty