വിജയലക്ഷിമയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം

വിജയലക്ഷിമയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന്  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം
Nov 20, 2024 01:53 PM | By Remya Raveendran

അമ്പലപ്പുഴ : കരൂരില്‍ വിജയലക്ഷിമയെ പ്രതിയായ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ വിജയലക്ഷമിയുടെ തല കട്ടിലില്‍ പിടിച്ച് ഇടിച്ച ജയചന്ദ്രന്‍ തുണി ഉപയോഗിച്ച് ശ്വാസം മുട്ടിക്കാനും ശ്രമിച്ചു. വിജയലക്ഷമി അബോധവസ്ഥയില്‍ ആയതോടെയാണ് വെട്ടുകത്തി ഉപയോഗിച്ച് വെട്ടുന്നത്. വിജയലക്ഷമിയുടെ തലയില്‍ 13 ലധികം തവണ ജയചന്ദ്രന്‍ തുടര്‍ച്ചയായി വെട്ടി. തലയുടെ പിന്‍ഭാഗത്ത് മാത്രം ഏഴിലധികം ആഴത്തിലുള്ള മുറിവുകളുണ്ട്.

തലയ്ക്ക് ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. പ്രതിയായ ജയചന്ദ്രനെ റിമാന്റ് ചെയ്തു. കരുനാഗപ്പള്ളി എ സി പി അഞ്ജലി ഭാവനയുടെ നേതൃത്വത്തില്‍ സിഐ ബിജു, എസ്‌ഐമാരായ ഷമീര്‍, കണ്ണന്‍, ഷാജി മോന്‍, വേണുഗോപാല്‍, ജോയി, എസ്‌സിപിഒ ഹാഷിം, രാജീവ്, എസ്‌ഐ അനിത, എഎസ്‌ഐ ബിന്ദു, സിപിഒ നൗഫല്‍ ജാന്‍ എന്നിവരുടെ സംഘമാണ് ഇതുവരെ കേസില്‍ അന്വേഷണം നടത്തിയത്.

കേസ് ഇന്ന് കരുനാഗപ്പള്ളി പോലീസ് അമ്പലപ്പുഴ പോലീസിന് കൈമാറും.കൊലപാതകം നടന്നത് അമ്പലപ്പുഴയിലായതിനാലാണ് തുടര്‍ന്നുള്ള അന്വേഷണം അമ്പലപ്പുഴ പോലീസിന് കൈമാറുന്നത്. അതേസമയം കൊല്ലപ്പെട്ട വിജയലക്ഷമിയുടെ മൃതദേഹം നാളെ സംസ്‌ക്കരിക്കും. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ജയചന്ദ്രന് എതിരെ പരമാവധി തെളിവുകള്‍ ശേഖരിച്ച് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് തീരുമാനം.

Vijayalakshmimurder

Next TV

Related Stories
ഇരിട്ടി നഗരസഭ കേരളോത്സവം ഡിസംബർ 1 മുതൽ 15 വരെ

Nov 20, 2024 03:48 PM

ഇരിട്ടി നഗരസഭ കേരളോത്സവം ഡിസംബർ 1 മുതൽ 15 വരെ

ഇരിട്ടി നഗരസഭ കേരളോത്സവം ഡിസംബർ 1 മുതൽ 15...

Read More >>
പാലക്കാട് കനത്ത തിരിച്ചടി സിപിഎമ്മിനു ലഭിക്കുമെന്ന് കെ സി വേണുഗോപാൽ

Nov 20, 2024 03:41 PM

പാലക്കാട് കനത്ത തിരിച്ചടി സിപിഎമ്മിനു ലഭിക്കുമെന്ന് കെ സി വേണുഗോപാൽ

പാലക്കാട് കനത്ത തിരിച്ചടി സിപിഎമ്മിനു ലഭിക്കുമെന്ന് കെ സി...

Read More >>
സർക്കാർ അവഗണനയ്ക്കെതിരെ സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ച് പണിമുടക്ക്  നടത്തി

Nov 20, 2024 03:09 PM

സർക്കാർ അവഗണനയ്ക്കെതിരെ സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ച് പണിമുടക്ക് നടത്തി

സർക്കാർ അവഗണനയ്ക്കെതിരെ സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ച് പണിമുടക്ക്...

Read More >>
ലോക ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്കരണ വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി

Nov 20, 2024 02:58 PM

ലോക ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്കരണ വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി

ലോക ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്കരണ വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം...

Read More >>
തഞ്ചാവൂരിൽ അരുംകൊല; വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തി കൊന്നു

Nov 20, 2024 02:35 PM

തഞ്ചാവൂരിൽ അരുംകൊല; വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തി കൊന്നു

തഞ്ചാവൂരിൽ അരുംകൊല; വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തി...

Read More >>
ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പൊലീസ് ബാൻഡ്

Nov 20, 2024 02:19 PM

ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പൊലീസ് ബാൻഡ്

ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പൊലീസ്...

Read More >>
Top Stories

News Roundup