കൊള്ളസംഘം രക്ഷപ്പെട്ടത് വളപട്ടണം റെയിൽവെ സ്റ്റേഷൻ വഴിയെന്ന് നിഗമനം

കൊള്ളസംഘം രക്ഷപ്പെട്ടത് വളപട്ടണം റെയിൽവെ സ്റ്റേഷൻ വഴിയെന്ന് നിഗമനം
Nov 25, 2024 12:48 PM | By sukanya

കണ്ണൂർ:കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച നടന്ന സംഭവത്തിൽ ഡോഗ്സ് സ്ക്വോഡ് എത്തി പരിശോധന തുടരുന്നു. വീട്ടിലെത്തിയ പൊലീസ് നായ മണം പിടിച്ച് വളപട്ടണം റെയിൽവേ പാളത്തിലേക്ക് പോവുകയായിരുന്നു. നായ ഏറെ ദൂരം മുന്നോട്ട് പോയെങ്കിലും മറ്റു തുമ്പുകളൊന്നും ലഭിച്ചില്ല. നിലവിൽ പ്രതിയെകുറിച്ച് സൂചനയൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

കവർച്ചയിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ ലോക്കറിനുള്ളിൽ നിന്നാണ് പണവും സ്വർണവും കവർന്നിരിക്കുന്നത്. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിൽ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയർന്നത്. മതിൽ ചാടിക്കടന്ന് അടുക്കളഭാ​ഗത്തെ ജനൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. 

അഷ്റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടിൽ കവർച്ച നടന്നിരിക്കുന്നത്. മൂന്നംഗ സംഘം എത്തി കവര്‍ച്ച നടത്തിയെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. കഴിഞ്ഞ 19ാം തീയതി മധുരയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു അഷ്റഫും കുടുംബവും. ഇന്നലെ രാത്രിയാണ് ഇവർ തിരികെയെത്തുന്നത്. വീട്ടിലെത്തിനോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

Kannur

Next TV

Related Stories
പ്രകൃതിക്ക് അനുയോജ്യമായ നിർമാണങ്ങൾ പ്രോത്സാഹിപ്പിക്കും; ഐഐഎ ദക്ഷിണ മേഖല സമ്മേളനം വൈത്തിരിയിൽ

Nov 25, 2024 04:32 PM

പ്രകൃതിക്ക് അനുയോജ്യമായ നിർമാണങ്ങൾ പ്രോത്സാഹിപ്പിക്കും; ഐഐഎ ദക്ഷിണ മേഖല സമ്മേളനം വൈത്തിരിയിൽ

പ്രകൃതിക്ക് അനുയോജ്യമായ നിർമാണങ്ങൾ പ്രോത്സാഹിപ്പിക്കും; ഐഐഎ ദക്ഷിണ മേഖല സമ്മേളനം...

Read More >>
അയ്യൻകുന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ ഡി എഫ് അംഗങ്ങൾ ധർണ്ണാ സമരം നടത്തി

Nov 25, 2024 03:32 PM

അയ്യൻകുന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ ഡി എഫ് അംഗങ്ങൾ ധർണ്ണാ സമരം നടത്തി

അയ്യൻകുന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ ഡി എഫ് അംഗങ്ങൾ ധർണ്ണാ സമരം...

Read More >>
ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം, 24 മണിക്കൂറിൽ അതിതീവ്രമാകും; മഴ മുന്നറിയിപ്പ്

Nov 25, 2024 03:05 PM

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം, 24 മണിക്കൂറിൽ അതിതീവ്രമാകും; മഴ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം, 24 മണിക്കൂറിൽ അതിതീവ്രമാകും; മഴ...

Read More >>
ദേശീയ വിര വിമുക്ത ദിനം; 19 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും നാളെ വിര നശീകരണ ഗുളിക നൽകണമെന്ന് ആരോഗ്യ മന്ത്രി

Nov 25, 2024 02:53 PM

ദേശീയ വിര വിമുക്ത ദിനം; 19 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും നാളെ വിര നശീകരണ ഗുളിക നൽകണമെന്ന് ആരോഗ്യ മന്ത്രി

ദേശീയ വിര വിമുക്ത ദിനം; 19 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും നാളെ വിര നശീകരണ ഗുളിക നൽകണമെന്ന് ആരോഗ്യ...

Read More >>
സംസ്ഥാനത്തെ കാറ്ററിങ് യൂണിറ്റുകളില്‍ വ്യാപക പരിശോധന

Nov 25, 2024 02:36 PM

സംസ്ഥാനത്തെ കാറ്ററിങ് യൂണിറ്റുകളില്‍ വ്യാപക പരിശോധന

സംസ്ഥാനത്തെ കാറ്ററിങ് യൂണിറ്റുകളില്‍ വ്യാപക...

Read More >>
പാലക്കാട് പരാജയം: രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

Nov 25, 2024 02:02 PM

പാലക്കാട് പരാജയം: രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

പാലക്കാട് പരാജയം: രാജി സന്നദ്ധത അറിയിച്ച് കെ...

Read More >>
Top Stories

News Roundup