പ്രകൃതിക്ക് അനുയോജ്യമായ നിർമാണങ്ങൾ പ്രോത്സാഹിപ്പിക്കും; ഐഐഎ ദക്ഷിണ മേഖല സമ്മേളനം വൈത്തിരിയിൽ

പ്രകൃതിക്ക് അനുയോജ്യമായ നിർമാണങ്ങൾ പ്രോത്സാഹിപ്പിക്കും; ഐഐഎ ദക്ഷിണ മേഖല സമ്മേളനം വൈത്തിരിയിൽ
Nov 25, 2024 04:32 PM | By Remya Raveendran

കണ്ണൂർ: ദുരന്ത സാധ്യതാ മേഖലകളിൽ പ്രകൃതിക്ക് അനുയോജ്യമായ നിർമാണങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്സ്. ഈ വിഷയങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യുന്ന സംഘടനയുടെ ദക്ഷിണ മേഖലാ സമ്മേളനം 29, 30 തീയതികളിൽ വയനാട്ടിൽ നടക്കും. സാമൂഹ്യ പ്രതിബദ്ധതയോടെ "നിർമ്മാണങ്ങൾ പരുവപ്പെടുത്തുക - പരിമിതപ്പെടുത്തുക" എന്നതാണ് സമ്മേളന പ്രമേയമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റസ് കേരള ചാപ്റ്റർ കണ്ണൂർ സെൻ്ററുമായി ചേർന്നാണ് വൈത്തിരി വില്ലേജ് റിസോർട്ടിൽ സമ്മേളനം സംഘടിപ്പിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആർക്കിടെക്ടുമാർ, പ്ലാനിംഗ് വിദഗ്ധർ, നായ രൂപകർത്താക്കൾ തുടങ്ങിയ വാസ്‌തു കലയിലെ വിദഗ്ധർ പങ്കെടുക്കുന്ന ഈ സമ്മേളനം സാമൂഹ്യമായ ഉത്തരവാദിത്തം നിറവേറ്റുന്ന രീതിയിൽ ഉള്ള ഡിസൈൻ വെല്ലുവിളികൾ ചർച്ച ചെയ്യും. അതിനൂതനമായ പ്രകൃതി സൗഹ്യദ നിർമ്മാണ രീതികളെ പറ്റിയുള്ള പഠനങ്ങൾ, ചർച്ചകൾ തുടങ്ങിയവയും സമ്മേളനം ലക്ഷ്യം വെക്കുന്നു.

ഒരു പ്രകൃതി ദുരന്തത്തിൻ്റെ ക‌യ്പേറിയതും നീറുന്നതുമായ അനുഭവത്തിലൂടെ കടന്നുപോകുന്ന വയനാട്ടിൽ വെച്ചാണ് ഇത്തവണ സമ്മേളനം സംഘടിപ്പിക്കുന്നത്. ദുരന്തത്തിൻ്റെ മുറിവുകൾ ഉണക്കി വയനാടിൻ്റെ പുനർ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ ദുരന്ത സാധ്യതാ മേഖലകളിൽ പ്രകൃതിയോട് ഏറ്റവും അടുത്തു നിന്ന് സാമൂഹ്യ പ്രതിബദ്ധതയോടെ നിർമ്മാണങ്ങൾ രൂപപ്പെടുത്തുക എന്ന വിഷയത്തിൽ ഊന്നൽ നൽകും. പ്രാദേശികമായ പ്രത്യേകതകൾ ഉൾക്കൊളളുന്ന ഡിസൈനുകൾ തയ്യാറാക്കുന്നതോടൊപ്പം അതാതു മേഖലയിലെ സാംസ്കാരികമായ സവിശേഷതകൾ കൂടി പ്രതിഫലിപ്പിക്കുന്ന തനിമയുള്ള ഡിസൈനുകളിൽ ചർച്ചകൾ നടക്കും. ഇതിനായി സംസ്ഥാനത്തെ നിർമ്മാണ മേഖലയിൽ നൂതനവും അനുയോജ്യവുമായ ഒരു മാർഗനിർദേശം രൂപപ്പെടുത്താനുള്ള കേരള സർക്കാരിൻ്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകും. ഇതിനുള്ള സന്നദ്ധത സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

ആർക്കിടെക്ച്ചർ മേഖലയിലെ ഏറ്റവും പ്രഗത്ഭരായ വിദഗ്ദ‌ർ രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും. പ്രിറ്റ്സ്‌കർ പുരസ്‌കാര ജേതാവ് അലെഹാൻഡൊ അരവേന, നൂതനവും സുസ്ഥിരവുമായ ഡിസൈനുകൾക്ക് പേരുകേട്ട അനുപമ കുണ്ടു, പ്രശസ്‌ത മലയാളി ആർക്കിട്‌ക്റ്റ് വിനു ഡാനിയൽ, പ്രമുഖ ആർക്കിടെക്റ്റുമാരായ സജയ് ഭൂഷൺ, കൽപ്പന രമേഷ്, ഡാമിർ യൂസ നോവ്, തിസാര തനപതി, പ്രതിക് ധൻമർ, സാമീർ ബസ്‌റയ്, ദീപക് ഗുകാരി, ഹർഷ് വർധൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.

നിർമ്മാണ മേഖലയിൽ സാന്നിദ്ധ്യമായിട്ടുള്ള സംഘടനകളും സംരംഭങ്ങളും ഈ സമ്മേളനത്തിൻ്റെ സപ്പോർട്ടിംഗ് പാർട്ട്ണേർസ് ആയി സാമ്പത്തിക സഹായം നൽകുന്നതോടൊപ്പം വയനാട്ടിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പുരോഗമനവും പ്രകൃതി സൗഹൃദവും ആകുന്ന രീതിയിൽ ഭാഗവാക്കാകുന്നതിനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.

വാർത്താ സമ്മേളനത്തിൽ ഐഐഎ കേരള ചാപ്റ്റർ ചെയർമാൻ വിനോദ് സിറിയക്, കണ്ണൂർ സെൻ്റർ ചെയർമാൻ സജോ ജോസഫ്, ഷിന്റു ജി ജോർജ്, കൺവീനർ ലിജു ടി.വി, ലുക്മാൻ ജലീൽ, സുധീഷ് സുധർമൻ എന്നിവർ പങ്കെടുത്തു.

Iiasammelanam

Next TV

Related Stories
'കേന്ദ്രസർക്കാർ വയനാട്ടിലെ ദുരന്തബാധിതരോട് നീതി പുലർത്തണം': വെൽഫെയർ പാർട്ടി

Nov 25, 2024 06:20 PM

'കേന്ദ്രസർക്കാർ വയനാട്ടിലെ ദുരന്തബാധിതരോട് നീതി പുലർത്തണം': വെൽഫെയർ പാർട്ടി

'കേന്ദ്രസർക്കാർ വയനാട്ടിലെ ദുരന്തബാധിതരോട് നീതി പുലർത്തണം': വെൽഫെയർ...

Read More >>
വയനാട് പുഷ് പോത്സവം 29-ന് തുടങ്ങും; ഒരു മാസം കൽപ്പറ്റയിൽ ആഘോഷ രാപകലുകൾ

Nov 25, 2024 06:12 PM

വയനാട് പുഷ് പോത്സവം 29-ന് തുടങ്ങും; ഒരു മാസം കൽപ്പറ്റയിൽ ആഘോഷ രാപകലുകൾ

വയനാട് പുഷ് പോത്സവം 29-ന് തുടങ്ങും; ഒരു മാസം കൽപ്പറ്റയിൽ ആഘോഷ...

Read More >>
ഇ. അഹമ്മദ്, മാനവികതയുടെ അമ്പാസിഡർ: അബ്ദുൽ കരീം ചേലേരി

Nov 25, 2024 06:05 PM

ഇ. അഹമ്മദ്, മാനവികതയുടെ അമ്പാസിഡർ: അബ്ദുൽ കരീം ചേലേരി

ഇ. അഹമ്മദ്, മാനവികതയുടെ അമ്പാസിഡർ: അബ്ദുൽ കരീം...

Read More >>
വയനാട് ഉരുൾപൊട്ടൽ ദുരന്തം: കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പാക്കേജ് വൈകില്ല

Nov 25, 2024 05:58 PM

വയനാട് ഉരുൾപൊട്ടൽ ദുരന്തം: കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പാക്കേജ് വൈകില്ല

വയനാട് ഉരുൾപൊട്ടൽ ദുരന്തം: കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പാക്കേജ്...

Read More >>
അയ്യൻകുന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ ഡി എഫ് അംഗങ്ങൾ ധർണ്ണാ സമരം നടത്തി

Nov 25, 2024 03:32 PM

അയ്യൻകുന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ ഡി എഫ് അംഗങ്ങൾ ധർണ്ണാ സമരം നടത്തി

അയ്യൻകുന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ ഡി എഫ് അംഗങ്ങൾ ധർണ്ണാ സമരം...

Read More >>
ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം, 24 മണിക്കൂറിൽ അതിതീവ്രമാകും; മഴ മുന്നറിയിപ്പ്

Nov 25, 2024 03:05 PM

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം, 24 മണിക്കൂറിൽ അതിതീവ്രമാകും; മഴ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം, 24 മണിക്കൂറിൽ അതിതീവ്രമാകും; മഴ...

Read More >>
Top Stories










News Roundup