'കേന്ദ്രസർക്കാർ വയനാട്ടിലെ ദുരന്തബാധിതരോട് നീതി പുലർത്തണം': വെൽഫെയർ പാർട്ടി

'കേന്ദ്രസർക്കാർ വയനാട്ടിലെ ദുരന്തബാധിതരോട് നീതി പുലർത്തണം': വെൽഫെയർ പാർട്ടി
Nov 25, 2024 06:20 PM | By sukanya

കൽപ്പറ്റ: രാജ്യത്തെ നടുക്കിയ സമാനതകളില്ലാത്ത ദുരന്തമായ മുണ്ടക്കെ - ചൂരൽമല ഉരുൾ ദുരന്തത്തിലെ ഇരകൾകളോട് നീതി പുലർത്തണമെന്നു വെൽഫെയർ പാർട്ടി. മുണ്ടക്കൈ ഉരുൾ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിപിക്കുക, ഇരകളുടെ പുനരിധിവാസം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും കേന്ദ്ര സർക്കാറിൻ്റെ നിലവിലെ നിലപാടിനെതിരെ കൽപ്പറ്റ ഹെഡ് പോസ്റ്റാഫിസിലേക്ക് ഫെൽഫെയർ പാർട്ടി മാർച്ച് ചെയ്തു.

കൽപറ്റ പുതിയ ബസ്സ്റ്റാൻ്റിൽ നിന്നു ആരംഭിച്ച മാർച്ച് മുണ്ടേരി ജംഗ്ഷനിൽ നിന്ന് തിരിച്ച് പോസ്റ്റ് ഓഫിസിനു മുന്നിലാണു മാർച്ച് അവസാനിച്ചത്. ദുരന്തബാധിതർ കടുത്ത ആശങ്കയിലാണ് 4 മാസമായിട്ടും പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. ടൗൺ ഷിപ്പിനായി കണ്ടെത്തിയ ഭൂമി കോടതിയിൽ ചോദ്യം ചെയ്തിരിക്കയാണു. ആയുഷ്കാലമത്രയും സ്വരുക്കൂട്ടിയ സമ്പാദ്യങ്ങളും ഉടയോരും നഷ്ടപെട്ടു. ഇവർ എന്തു ചെയ്യണമെന്നറിയാതെ അക്ഷരാർത്ഥത്തിൽ പകച്ചു നിൽക്കുകയാണ്.

കേന്ദ്ര സർക്കാർ കേരളത്തോടുള്ള പ്രതികാര മനോഭാവം അവസാനിപിക്കണം. രാജ്യത്തെ ഫെഡറൽ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി പ്രതിപക്ഷ സംസ്ഥാനങ്ങളോട് കാണിക്കുന്ന സാമ്പത്തിക നയം തിരുത്തണം.

ദുരന്തത്തിനിരയായവരോടുള്ള കേരള സർക്കാരിൻ്റെ മെല്ലെപ്പോക്ക് നയം അവസാനിപിക്കണമെന്നും വെൽഫെയർ പാർട്ടി ആവശ്യപെട്ടു. മാർച്ച് ജില്ലാ പ്രസിഡൻ്റ് വി. മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ പി.എച്ച് സംസാരിച്ചു. ടി ഖാലിദ് സ്വാഗതവും ഇബ്രാഹിം അമ്പലവയൽ നന്ദിയും പറഞ്ഞു. എഫ് ഐ ടി യു ജില്ലാ പ്രസിഡൻ്റ് പി ഷാനവാസ് , സക്കീർ മീനങ്ങാടി,സാദിക് ബത്തേരി, മാജിദ.പി, ഷമീമ നാസർ, മുബീന പുൽപ്പള്ളി, പി. അബദുറഹ്മാൻ, എൻ.ഹംസ , വി. വി കുഞ്ഞുമുഹമ്മദ്, മുഹമ്മദ് കലവറ എന്നിവർ നേതൃത്വം നൽകി.

Justice should be done to those affected by the disaster: Welfare Party

Next TV

Related Stories
വൈദ്യുതി മുടങ്ങും

Nov 25, 2024 08:02 PM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇ. അഹമ്മദ്, മാനവികതയുടെ അമ്പാസിഡർ: അബ്ദുൽ കരീം ചേലേരി

Nov 25, 2024 07:54 PM

ഇ. അഹമ്മദ്, മാനവികതയുടെ അമ്പാസിഡർ: അബ്ദുൽ കരീം ചേലേരി

ഇ. അഹമ്മദ്, മാനവികതയുടെ അമ്പാസിഡർ: അബ്ദുൽ കരീം...

Read More >>
വയനാട് പുഷ് പോത്സവം 29-ന് തുടങ്ങും; ഒരു മാസം കൽപ്പറ്റയിൽ ആഘോഷ രാപകലുകൾ

Nov 25, 2024 06:12 PM

വയനാട് പുഷ് പോത്സവം 29-ന് തുടങ്ങും; ഒരു മാസം കൽപ്പറ്റയിൽ ആഘോഷ രാപകലുകൾ

വയനാട് പുഷ് പോത്സവം 29-ന് തുടങ്ങും; ഒരു മാസം കൽപ്പറ്റയിൽ ആഘോഷ...

Read More >>
ഇ. അഹമ്മദ്, മാനവികതയുടെ അമ്പാസിഡർ: അബ്ദുൽ കരീം ചേലേരി

Nov 25, 2024 06:05 PM

ഇ. അഹമ്മദ്, മാനവികതയുടെ അമ്പാസിഡർ: അബ്ദുൽ കരീം ചേലേരി

ഇ. അഹമ്മദ്, മാനവികതയുടെ അമ്പാസിഡർ: അബ്ദുൽ കരീം...

Read More >>
വയനാട് ഉരുൾപൊട്ടൽ ദുരന്തം: കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പാക്കേജ് വൈകില്ല

Nov 25, 2024 05:58 PM

വയനാട് ഉരുൾപൊട്ടൽ ദുരന്തം: കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പാക്കേജ് വൈകില്ല

വയനാട് ഉരുൾപൊട്ടൽ ദുരന്തം: കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പാക്കേജ്...

Read More >>
പ്രകൃതിക്ക് അനുയോജ്യമായ നിർമാണങ്ങൾ പ്രോത്സാഹിപ്പിക്കും; ഐഐഎ ദക്ഷിണ മേഖല സമ്മേളനം വൈത്തിരിയിൽ

Nov 25, 2024 04:32 PM

പ്രകൃതിക്ക് അനുയോജ്യമായ നിർമാണങ്ങൾ പ്രോത്സാഹിപ്പിക്കും; ഐഐഎ ദക്ഷിണ മേഖല സമ്മേളനം വൈത്തിരിയിൽ

പ്രകൃതിക്ക് അനുയോജ്യമായ നിർമാണങ്ങൾ പ്രോത്സാഹിപ്പിക്കും; ഐഐഎ ദക്ഷിണ മേഖല സമ്മേളനം...

Read More >>
Top Stories