സംസ്ഥാനത്തെ കാറ്ററിങ് യൂണിറ്റുകളില്‍ വ്യാപക പരിശോധന

സംസ്ഥാനത്തെ കാറ്ററിങ് യൂണിറ്റുകളില്‍ വ്യാപക പരിശോധന
Nov 25, 2024 02:36 PM | By Remya Raveendran

 കോഴിക്കോട് : വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പരിശോധന. നോര്‍ത്ത് സോണിന്റെ കീഴില്‍ വരുന്ന ജില്ലകളായ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ കാറ്ററിംഗ് യൂണിറ്റുകളിലാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വ്യാപക പരിശോധനകള്‍ നടത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ജില്ലകള്‍ കേന്ദ്രീകരിച്ച് 28 സ്‌ക്വാഡുകളായി തിരിഞ്ഞ് 186 സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് യൂണിറ്റുകളെ കേന്ദ്രീകരിച്ചുണ്ടാകുന്ന ഭക്ഷ്യ വിഷബാധകളും പരാതികളും ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് പരിശോധനകള്‍ നടത്തിയത്. മറ്റ് മേഖലകളിലും പരിശോധന തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

വിശദ പരിശോധനയ്ക്കായി 24 സ്ഥാപനങ്ങളില്‍ നിന്നും സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധനയ്ക്കയച്ചു. മറ്റ് അപാകതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ 45 സ്ഥാപനങ്ങള്‍ക്ക് പിഴ ഒടുക്കുന്നതിനുള്ള നോട്ടീസ് നല്‍കുകയും 40 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകള്‍ നല്‍കുകയും ആറ് സ്ഥാപനങ്ങള്‍ക്ക് ഇപ്രൂവ്മെന്റ് നോട്ടീസുകള്‍ നല്‍കുകയും ചെയ്തു. നിയമപരമായ ലൈസന്‍സില്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായും പ്രവര്‍ത്തിക്കുന്ന 10 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചു.

കാറ്ററിംഗ് യൂണിറ്റുകളിലെ ലൈസന്‍സ്, ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍, വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട്, പെസ്റ്റ് കണ്‍ട്രോള്‍ മാനദണ്ഡങ്ങള്‍, പൊതുവായ ശുചിത്വം, പാചകത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍, ഭക്ഷണം ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്ന രീതികള്‍ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കി.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തില്‍ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മിഷണര്‍ അജി. എസ്, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ സക്കീര്‍ ഹുസൈന്‍, എഫ്.എസ്.ഒ ജോസഫ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



Catteringcenters

Next TV

Related Stories
പ്രകൃതിക്ക് അനുയോജ്യമായ നിർമാണങ്ങൾ പ്രോത്സാഹിപ്പിക്കും; ഐഐഎ ദക്ഷിണ മേഖല സമ്മേളനം വൈത്തിരിയിൽ

Nov 25, 2024 04:32 PM

പ്രകൃതിക്ക് അനുയോജ്യമായ നിർമാണങ്ങൾ പ്രോത്സാഹിപ്പിക്കും; ഐഐഎ ദക്ഷിണ മേഖല സമ്മേളനം വൈത്തിരിയിൽ

പ്രകൃതിക്ക് അനുയോജ്യമായ നിർമാണങ്ങൾ പ്രോത്സാഹിപ്പിക്കും; ഐഐഎ ദക്ഷിണ മേഖല സമ്മേളനം...

Read More >>
അയ്യൻകുന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ ഡി എഫ് അംഗങ്ങൾ ധർണ്ണാ സമരം നടത്തി

Nov 25, 2024 03:32 PM

അയ്യൻകുന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ ഡി എഫ് അംഗങ്ങൾ ധർണ്ണാ സമരം നടത്തി

അയ്യൻകുന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ ഡി എഫ് അംഗങ്ങൾ ധർണ്ണാ സമരം...

Read More >>
ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം, 24 മണിക്കൂറിൽ അതിതീവ്രമാകും; മഴ മുന്നറിയിപ്പ്

Nov 25, 2024 03:05 PM

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം, 24 മണിക്കൂറിൽ അതിതീവ്രമാകും; മഴ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം, 24 മണിക്കൂറിൽ അതിതീവ്രമാകും; മഴ...

Read More >>
ദേശീയ വിര വിമുക്ത ദിനം; 19 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും നാളെ വിര നശീകരണ ഗുളിക നൽകണമെന്ന് ആരോഗ്യ മന്ത്രി

Nov 25, 2024 02:53 PM

ദേശീയ വിര വിമുക്ത ദിനം; 19 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും നാളെ വിര നശീകരണ ഗുളിക നൽകണമെന്ന് ആരോഗ്യ മന്ത്രി

ദേശീയ വിര വിമുക്ത ദിനം; 19 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും നാളെ വിര നശീകരണ ഗുളിക നൽകണമെന്ന് ആരോഗ്യ...

Read More >>
പാലക്കാട് പരാജയം: രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

Nov 25, 2024 02:02 PM

പാലക്കാട് പരാജയം: രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

പാലക്കാട് പരാജയം: രാജി സന്നദ്ധത അറിയിച്ച് കെ...

Read More >>
അങ്കണവാടിയിലെ കസേരയിൽ നിന്ന് മൂന്ന് വയസുകാരി വീണ സംഭവം; അധ്യാപികയ്ക്കും ഹെൽപ്പർക്കും സസ്പെൻഷൻ

Nov 25, 2024 01:38 PM

അങ്കണവാടിയിലെ കസേരയിൽ നിന്ന് മൂന്ന് വയസുകാരി വീണ സംഭവം; അധ്യാപികയ്ക്കും ഹെൽപ്പർക്കും സസ്പെൻഷൻ

അങ്കണവാടിയിലെ കസേരയിൽ നിന്ന് മൂന്ന് വയസുകാരി വീണ സംഭവം; അധ്യാപികയ്ക്കും ഹെൽപ്പർക്കും...

Read More >>
Top Stories










News Roundup