---
title: "സ്വര്‍ണവില ഇടിഞ്ഞു "
english_title: "goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251776/goldrate"
published_at: "2024-11-26T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67455099750aa_istockphoto-1277517088-612x612.jpg"
keywords: []
---

# സ്വര്‍ണവില ഇടിഞ്ഞു 

> **Lead Summary:** **

## Article Content

**

കൊച്ചി: **രണ്ടു ദിവസത്തിനിടെ 1800 രൂപ കുറഞ്ഞ സ്വര്‍ണവില 57,000ല്‍ താഴെ എത്തി. ഇന്ന് ഒറ്റയടിക്ക് പവന് 960 രൂപയാണ് കുറഞ്ഞത്. 56,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. 7080 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയാണ് ഇന്നലെ മുതല്‍ ഇടിയാന്‍ തുടങ്ങിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251776/goldrate)