എടൂർ സെന്റ് മേരീസ് ഫൊറോന പള്ളി ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ പിൽഗ്രിം ഷ്രൈൻ പദവിയിലേക്ക്

എടൂർ സെന്റ് മേരീസ് ഫൊറോന പള്ളി ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ പിൽഗ്രിം ഷ്രൈൻ പദവിയിലേക്ക്
Dec 2, 2024 10:07 AM | By sukanya

തലശ്ശേരി: തലശ്ശേരി അതിരൂപതയിലെ എടൂർ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തെ ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ പിൽഗ്രിം ഷ്രൈൻ പദവിയിലേക്ക് ഉയർത്താൻ തീരുമാനം. ഡിസംബർ 6 ന് 5.30 ന് എടൂരിൽ നിന്നു അതിരൂപതയുടെ നേതൃത്വത്തിൽ ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിലേക്ക് നടത്തുന്ന പ്രഥമൻ മരിയൻ തീർഥാടനത്തിനു മുന്നോടിയായുള്ള മരിയൻ സന്ധ്യയിൽ തലശ്ശേരി അർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഔദ്യോഗിക പ്രഖ്യാപനം നടത്തും. തലശ്ശേരി അതിരൂപതയിൽ ഈ പദവിയിലേക്കു ഉയർത്തപ്പെടുന്ന അദ്യ ദേവാലയം ആണ്  എടൂർ. പ്രഖ്യാപനത്തോടെ ഏറെ പ്രാധാന്യം അർഹിക്കുന്ന മരിയൻ തീർഥാടന കേന്ദ്രമായി മാറും. തലശ്ശേരി അതിരൂപത സ്ഥാപിച്ചതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുവാൻ ഒരുങ്ങി കൊണ്ടിരിക്കുമ്പോഴാണു അതിരൂപതാ സ്ഥാപനത്തിനു മുൻപ് തന്നെ സ്ഥാപിക്കപ്പെട്ട എടൂരിനെ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടനാലയം ആയി പ്രഖ്യാപിക്കുന്നത്. പരിശുദ്ധ കന്യാകാ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിതമായിരിക്കുന്ന അതിരൂപതയിലെ ആദ്യ ദേവലയമായ എടൂരിനു അഭിമാന നിമിഷങ്ങളാണിത്.

തലശ്ശേരി അതിരൂപതയിലെ ഏറ്റവും പ്രമുഖമായ കുടിയേറ്റ മേഖലയാണ് എടൂർ. 1939 - 40 കാലഘട്ടത്തിലാണ് എടൂർ പ്രദേശത്ത് കുടിയേറ്റം ആരംഭിച്ചത്. 1942 ൽ ഫാ. ജോസഫ് കൂത്തൂർ പേരാവൂരിൽ നിന്നു നടന്നു വന്നാണ്  എടൂരിന്റെ മണ്ണിൽ ആദ്യമായി കുർബാന അർപ്പിച്ചു. തുടർന്നു ഫാ. കുര്യാക്കോസ് കുടക്കച്ചിറയും എടൂരിൽ എത്തി കുർബാന അർപ്പിച്ചു. 1946 ൽ കോഴിക്കോട് മെത്രാനായിരുന്ന ഡോ. ലിയോ പ്രൊസെർപ്പിയോ എടൂർ ഇടവക സ്ഥാപിക്കുകയും 1947 ജൂൺ 24-ാം തീയതി മുതൽ സ്ഥിരം വികാരിയായി ഫാ. സി.ജെ. വർക്കിയെ നിയമിക്കുകയും ചെയ്തു. 1949 ൽ ഫാ. ജോസഫ് കട്ടക്കയം വികാരിയായി നിയമിതനായി. 1953 ഡിസംബർ 31-ാം തീയതി തലശ്ശേരി രൂപത സ്ഥാപിതമായപ്പോൾ എടൂർ ഇടവക തലശ്ശേരി രൂപതയിലായി. 1954 ജൂലൈയിൽ ഫാ. സെബാസ്റ്റ്യൻ ഇളംതുരുത്തിയിൽ വികാരിയായി. തുടർന്നു ഫാ. ഫെഡറിക് സിഎംഐ, ഫാ. അബ്രാഹം മൂങ്ങാമാക്കൽ, ഫാ. ജോസഫ് കൊല്ലംപറമ്പിൽ എന്നിവരും വികാരിമാരായി. ഫാ. ജോസഫ് കൊല്ലംപറമ്പിലിന്റെ ശ്രമഫലമായി 1970 ൽ ഇന്നു കാണുന്ന പളളി നിർമിച്ചത്.

തുടർന്നു ഫാ. പീറ്റർ കുട്ടിയാനി, ഫാ. ജോൺ കടുകംമാക്കൽ, ഫാ. സഖറിയാസ് കട്ടയ്ക്കൽ, ഫാ. വർക്കി കുന്നപ്പള്ളി, ഫാ. തോമസ് നിലയ്ക്കപ്പള്ളി, ഫാ. ജോർജ് കൊല്ലക്കൊമ്പിൽ, ഫാ. കുര്യാക്കോസ് കവളക്കാട്ട്, ഫാ. ആന്റണി പുരയിടം, ഫാ. ഇമ്മാനുവൽ പൂവത്തിങ്കൽ, ഫാ. ആൻഡ്രൂസ് തെക്കേൽ, ഫാ. ആന്റണി മുതുകുന്നേൽ എന്നിവർ വികാരിമാരായി. ഇപ്പോൾ ഫാ. തോമസ് വടക്കേമുറിയിൽ വികാരിയും ഫാ. തോമസ് പൂകമല അസിസ്റ്റന്റ് വികാരിയുമാണ്. 2 വർഷം മുൻപാണ് എടൂർ ഇടവക പ്ലാറ്റിനം ജൂബിലി ആഘോഷിച്ചത്.

ഈ മലയോര ഗ്രാമത്തിന്റെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക വൈജ്ഞാനിക മണ്ഡലങ്ങളിലും ആധ്യാത്മിക രംഗത്തും കുടിയേറ്റ ജനത ആർജിച്ച നേട്ടങ്ങൾ നിരവധിയാണ്. കുടിയേറ്റത്തിന്റെ ആദ്യ നാളുകളിലെ പ്രതിസന്ധികളിലും കഷ്ടപ്പാടുകളിലും പരിശുദ്ധ മാതാവിന്റെ സംരക്ഷണത്തിൽ ഇവിടുത്തെ ജനങ്ങൾ അഭയം പ്രാപിച്ചു. അനുഗ്രഹ സാന്നിധ്യമായ ഇവിടെ പരിശുദ്ധ കന്യാകാ മറിയത്തിന്റെ മാധ്യസ്ഥം തേടി നാനാജാതി മതസ്ഥർ ദിവസവും ഈ ദേവാലയത്തിൽ എത്തുന്നുണ്ട്. എടൂരമ്മയെന്നാണു വിശ്വാസികൾ എടൂർ പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ സാന്നിധ്യത്തെ ഭയഭക്തിപൂർവം വിളിക്കുന്നത്. നിലവിൽ 9 ഇടവകകളുള്ള ഫൊറോനയാണ് എടൂർ. തലശ്ശേരി അതിരൂപതയിലെ ഏറ്റവും വലിയ ഇടവകയും. നൂറോളം വൈദികരും മുന്നൂറോളം സിസ്റ്റേഴ്‌സും എടൂരിൽ നിന്ന് തിരുസഭാ സേവനത്തിനായി ദൈവവിളി സ്വീകരിച്ചിട്ടുണ്ട്. എടൂർ ടൗണിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയം മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയമായി മാറുകയാണ്. 1500 കുടുംബങ്ങൾ ഉള്ള എടൂർ ഇടവക മലബാറിലെ ഏറ്റവും വലിയ മരിയൻ തീർത്ഥാടന കേന്ദ്രം കൂടി ആകുകയാണ്. തലശ്ശേരി അതിരൂപതാ ആസ്ഥാനത്തു നിന്നു അറിയിപ്പ് ലഭിച്ചതോടെ അർക്കി എപ്പിസ്‌കോപ്പൽ മരിയൻ പിൽഗ്രി ഷ്രൈൻ പ്രഖ്യാപനം ഗംഭീരമാക്കുന്നതിനുള്ള തയാറെടുപ്പിലാണ് വികാരി ഫാ. തോമസ് വടക്കേമുറിയിലിന്റെയും അസിസ്റ്റന്റ് വികാരി ഫാ. തോമസ് പൂകമലയുടെയും നേതൃത്വത്തിൽ പള്ളി കമ്മിറ്റിയും ഇടവകാ സമൂഹവും.

edoor

Next TV

Related Stories
വയനാട് ചുണ്ടേലില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം: കൊലപാതകം

Dec 4, 2024 01:20 PM

വയനാട് ചുണ്ടേലില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം: കൊലപാതകം

വയനാട് ചുണ്ടേലില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം:...

Read More >>
രാഹുൽ മാങ്കൂട്ടത്തിലും, യു.ആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു

Dec 4, 2024 12:45 PM

രാഹുൽ മാങ്കൂട്ടത്തിലും, യു.ആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു

രാഹുൽ മാങ്കൂട്ടത്തിലും, യു.ആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ...

Read More >>
പയ്യന്നൂർ കണ്ടോത്തെ ടി പി ഓട്ടോ ഗാരേജിൽ തീപിടുത്തം

Dec 4, 2024 12:04 PM

പയ്യന്നൂർ കണ്ടോത്തെ ടി പി ഓട്ടോ ഗാരേജിൽ തീപിടുത്തം

പയ്യന്നൂർ കണ്ടോത്തെ ടി പി ഓട്ടോ ഗാരേജിൽ...

Read More >>
നവീൻ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് സ്പെഷ്യൽ സെൽ

Dec 4, 2024 11:45 AM

നവീൻ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് സ്പെഷ്യൽ സെൽ

നവീൻ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് സ്പെഷ്യൽ...

Read More >>
എഡിജിപി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

Dec 4, 2024 11:42 AM

എഡിജിപി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

എഡിജിപി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം...

Read More >>
ഡിസി ബുക്സ് ചെയ്തത് ക്രിമിനല്‍ കുറ്റം, ആത്മകഥ പ്രസിദ്ധീകരിക്കാന്‍ നല്‍കില്ല: ഇ പി ജയരാജന്‍

Dec 4, 2024 11:40 AM

ഡിസി ബുക്സ് ചെയ്തത് ക്രിമിനല്‍ കുറ്റം, ആത്മകഥ പ്രസിദ്ധീകരിക്കാന്‍ നല്‍കില്ല: ഇ പി ജയരാജന്‍

ഡിസി ബുക്സ് ചെയ്തത് ക്രിമിനല്‍ കുറ്റം, ആത്മകഥ പ്രസിദ്ധീകരിക്കാന്‍ നല്‍കില്ല: ഇ പി...

Read More >>
Top Stories










News Roundup