എഡിജിപി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

എഡിജിപി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു
Dec 4, 2024 11:42 AM | By sukanya

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു. അനധികൃത സ്വത്തുസമ്പാദനം അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യൽ. ആഡംബര വീട് നിർമാണം അടക്കമുള്ളവയുടെ രേഖകൾ അജിത് കുമാർ വിജിലൻസിനു കൈമാറി. രണ്ടാഴ്ചക്കുള്ളിൽ വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിക്കും. എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ ഡിജിപി എസ്.ദർവേഷ് സാഹിബ് വിജിലൻസ് അന്വേഷണത്തിന് ശുപാ‍ർശ നൽകിയിരുന്നു.

 ചില അഴിമതി ആരോപണങ്ങൾ ആദ്യം ഉന്നയിച്ച പി.വി അൻവർ എംഎൽഎ പിന്നീടു പ്രത്യേക സംഘത്തിനു നൽകിയ മൊഴിയിലാണ് അജിത്തിനെതിരെ അനധികൃത സ്വത്തു സമ്പാദനവും ഉന്നയിച്ചത്. ഈ മൊഴി പരിശോധിച്ച ശേഷമാണ് അതിലെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിനു ഡിജിപി സർക്കാരിന്റെ അനുമതി തേടിയത്. ആർഎസ്എസ് നേതാക്കളുമായുള്ള സ്വകാര്യക്കൂടിക്കാഴ്ച വിവാദം കത്തിനിൽക്കുമ്പോഴാണ് അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളും അജിത്കുമാറിനെതിരെ ഉയർന്നത്.

thiruvananthapuram

Next TV

Related Stories
പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു

Dec 4, 2024 07:21 PM

പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു

പോലീസ് ഉദ്യോഗസ്ഥരെ...

Read More >>
വെക്കളം യുപി സ്കൂളിൽ 'വായനക്കളരി'   ഉദ്ഘാടനം ചെയ്തു

Dec 4, 2024 06:34 PM

വെക്കളം യുപി സ്കൂളിൽ 'വായനക്കളരി' ഉദ്ഘാടനം ചെയ്തു

വെക്കളം യുപി സ്കൂളിൽ 'വായനക്കളരി' ഉദ്ഘാടനം...

Read More >>
പയ്യാവൂർ ചാമക്കാൽ ഗവൺമെൻ്റ് എൽ പി സ്കൂളിൽ പഴമേള സംഘടിപ്പിച്ചു

Dec 4, 2024 03:55 PM

പയ്യാവൂർ ചാമക്കാൽ ഗവൺമെൻ്റ് എൽ പി സ്കൂളിൽ പഴമേള സംഘടിപ്പിച്ചു

പയ്യാവൂർ ചാമക്കാൽ ഗവൺമെൻ്റ് എൽ പി സ്കൂളിൽ പഴമേള സംഘടിപ്പിച്ചു...

Read More >>
കണ്ണൂരിൽ എൽഡിഎഫ് സമരപ്പന്തലിൽ  കെഎസ്ആർടിസി ബസ് കുടുങ്ങി

Dec 4, 2024 03:27 PM

കണ്ണൂരിൽ എൽഡിഎഫ് സമരപ്പന്തലിൽ കെഎസ്ആർടിസി ബസ് കുടുങ്ങി

കണ്ണൂരിൽ എൽഡിഎഫ്സമരപ്പന്തലിൽ കെഎസ്ആർടിസി ബസ് കുടുങ്ങി ...

Read More >>
സങ്കടക്കടലിനിടയിൽ നേരിയ ആശ്വാസം; കളർകോട് അപകടത്തിൽ ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനിലയിൽ പുരോഗതി

Dec 4, 2024 03:15 PM

സങ്കടക്കടലിനിടയിൽ നേരിയ ആശ്വാസം; കളർകോട് അപകടത്തിൽ ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനിലയിൽ പുരോഗതി

സങ്കടക്കടലിനിടയിൽ നേരിയ ആശ്വാസം; കളർകോട് അപകടത്തിൽ ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനിലയിൽ...

Read More >>
ക്രിസ്മസിന് വരാമെന്ന് മുത്തച്ഛനും മുത്തശ്ശിക്കും വാക്കു കൊടുത്തു; ഒടുവിൽ എത്തിയത് ദേവാനന്ദിൻ്റെ ചേതനയറ്റ ശരീരം

Dec 4, 2024 02:54 PM

ക്രിസ്മസിന് വരാമെന്ന് മുത്തച്ഛനും മുത്തശ്ശിക്കും വാക്കു കൊടുത്തു; ഒടുവിൽ എത്തിയത് ദേവാനന്ദിൻ്റെ ചേതനയറ്റ ശരീരം

ക്രിസ്മസിന് വരാമെന്ന് മുത്തച്ഛനും മുത്തശ്ശിക്കും വാക്കു കൊടുത്തു; ഒടുവിൽ എത്തിയത് ദേവാനന്ദിൻ്റെ ചേതനയറ്റ...

Read More >>
Top Stories

News Roundup

Entertainment News