ഇരിട്ടി : ഇരിട്ടി പോലീസ് സ്റ്റേഷൻ സി ഐ കുട്ടികൃഷ്‌ണൻ , എസ് ഐ റെജി സ്കറിയ എന്നിവരെ ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആദരിച്ചു . കിളിയന്തറയിൽ നടന്ന റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി ഗൗതം ചെന്നൈയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചതിന്റെ ഇൻക്വിസ്റ്റ് നടപടികൾ വിമാനത്തിൽ എത്തി എട്ട് മണിക്കൂറുകൊണ്ട് പൂർത്തീകരിച്ച് കുടുംബത്തിന് തുണ ആയതിനായിരുന്നു ആദരവ് . സി ഐ കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിൽ പോലീസുകാർ ഉൾപ്പെടെ നടത്തിയ മാതൃകാപരമായ പ്രവർത്തനത്തിന് പൊലീസിന് അഭിന്ദന പ്രവാഹം വർധിക്കുകയാണ് . രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട ജോലിയാണ് എട്ട് മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയത്. യോഗത്തിൽ സിഐ കുട്ടികൃഷ്ണൻ, എസ് ഐ റെജി സ്കറിയ, അസോസിയേഷൻ പ്രസിഡന്റ് ടൈറ്റ്‌സ് ബെന്നി, അജയൻ പായം, സിബിച്ചൻ മഠത്തിനകം, എ. ഭാസ്കരൻ, റഷീദ് കേരള എന്നിവർ പ്രസംഗിച്ചു . ചടങ്ങിൽ വെച്ച് ബസ് ഓണേഴ്‌സ് നൽകുന്ന പഠന സഹായം കൈമാറി.
Iritty