വെക്കളം :വേക്കളം യുപി സ്കൂളിൽ മലയാള മനോരമയുടെ വായനക്കളരി നെടുംപുറംചാൽ യുണൈറ്റഡ് മർച്ചന്റ് ചേമ്പർ യൂണിറ്റ് പ്രസിഡൻ്റ് വി വി തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡൻറ് വി ഡി ബിന്റോ അധ്യക്ഷത വഹിച്ചു.
മനോരമ അസിസ്റ്റൻറ് സർക്കുലേഷൻ മാനേജർ മനു ജോസ് പദ്ധതി അവതരണം നടത്തി. ഹെഡ്മാസ്റ്റർ കെ.പി രാജീവൻ, അധ്യാപിക ഇന്ദു പി, യുനൈറ്റഡ് മർച്ചൻ്റ് ചേംബർ ഭാരവാഹി കളായ വി. വി. തോമസ്, മാർട്ടിൻ തോമസ്, വി. കെ. ആണ്ടി, സതീഷ്.കെ. വി, ടി.വി. മുഹമ്മദ്, ലിസി ജോസ്, മനോരമ സർക്കുലേഷൻ മാനേജർ രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Vekkalam