പയ്യാവൂർ : കുട്ടികൾക്ക് കൗതുക കാഴ്ചകളൊരുക്കി പ്രീ പ്രൈമറിക്കാരുടെ പഴ മേള. പയ്യാവൂർ ചാമക്കാൽ ഗവൺമെൻ്റ് എൽ പി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗമാണ് രക്ഷിതാക്കളുടെ സഹകരണത്തോടെ പഴമേള സംഘടിപ്പിച്ചത്.കുട്ടികൾക്ക് വിവിധ പഴങ്ങൾ തിരിച്ചറിയാനും നിരീക്ഷിക്കാനും വ്യത്യസ്ത രുചികൾ തിരിച്ചറിയുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. നാടൻ വിഭാഗത്തിലും വിദേശികളുമുൾപ്പടെ മുപ്പതിലധികം വൈവിധ്യമാർന പഴങ്ങളാണ് രക്ഷിതാക്കളും അധ്യാപകരും സംഘടിപ്പിച്ചത്.
വാർഡ് മെമ്പർ പ്രഭാവതിമോഹൻകുട്ടികൾക്ക് പഴങ്ങൾ നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. ഡ്രാഗൺ, ലിച്ചി, പ്ലം, കാക്ക പഴം , ലൂബിക്ക , പിയർ, സീത പഴം സ്ട്രോബറി തുടങ്ങിയ കുട്ടികൾക്ക് പരിചിതങ്ങളല്ലാത്ത പഴങ്ങൾ മുതൽ വിവിധ തരം നാടൻ പഴങ്ങളും പ്രദർശനത്തിൽഅണിനിരന്നു.പങ്കുവെക്കലിൻ്റെ പാഠങ്ങൾ പകർന്ന് പഴങ്ങൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തു. പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ് ,PTA പ്രസിഡണ്ട് കെ ജി ഷിബു, പ്രീ പ്രൈമറി അധ്യാപിക ടി സ്വപ്ന, രജനി റിൻസ് , മദർ പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ്, കെ എ ആൻസി , ജോസ്മി ജോസ്, എം ടി മധു സൂദനൻ, ടി.വി ദീപ, സോണിയ തോമസ്, അമിത എന്നിവർ നേതൃത്വം നൽകി.
Froutsfest