തളിപ്പറമ്പ് : എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സിഐടിയു തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ കെ രക്തകുമാരി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഇന്ദിര ഹരിദാസ് അധ്യക്ഷത വഹിച്ചു. കെ ശ്രീരത്നൻ പ്രവർത്തന റിപ്പോർട്ടും സിബിച്ചൻ എബ്രഹാം വരവ് ചിലവ് കണക്കും കെഎം ശ്രീധരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പി ജെ ജേക്കബ്, കെ വി ശാലിനി, പി വി മധുസൂദനൻ, എ പി മുരളീധരൻ, എം കെ മോഹനൻ, കെ കരുണാകരൻ, ഇ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
Licagentorganisation